ഐഎസ്എൽ നടത്തിപ്പ് പ്രതിസന്ധി; എഐഎഫ്എഫ് സുപ്രീം കോടതിയിലേക്ക്

ഈ വർഷത്തെ ഐഎസ്എൽ മത്സരങ്ങൾ നടത്തുന്നത് പ്രതിസന്ധിയിലായതിനെ തുടർന്ന നിർണായക നീക്കവുമായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ

dot image

ഈ വർഷത്തെ ഐഎസ്എൽ മത്സരങ്ങൾ നടത്തുന്നത് പ്രതിസന്ധിയിലായതിനെ തുടർന്ന നിർണായക നീക്കവുമായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. സുപ്രീം കോടതിയുടെ മുന്നിൽ വിഷയം എത്തിക്കാനാണ് എഐഎഫ്എഫ് ശ്രമിക്കുന്നത്.

മാസ്റ്റേഴ്‌സ് റൈറ്റ് കരാറുമായി ബന്ധപ്പെട്ട് എഐഎഫ്എഫിനും സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള തർക്കണാണ് എഎസ്എൽ ആരംഭിക്കാൻ പ്രതിസന്ധിയുണ്ടായത്. ഐഎസ്എല്ലിൽ പങ്കെടുക്കുന്ന ക്ലബുകളുടെ അഭിഭാഷകരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീരുമാനം.

എന്നാൽ ഈ വർഷം തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചിരുന്നു. ലീഗിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വവും ആശങ്കകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉറപ്പുനൽകി എഐഎഫ്എഫ് പ്രസിഡന്റ് രംഗത്തെത്തിയത്. എഐഎഫ്എഫ് ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ലീഗിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ലീഗ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാർ ഡിസംബർ എട്ടിനു അവസാനിക്കും. ഇത്തവണ കരാർ പുതുക്കേണ്ടതായിരുന്നു. എന്നാൽ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

Content Highlights- Aiff to Approach Supreme Court to regarding Indian Super League’s future

dot image
To advertise here,contact us
dot image