
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയെ നോട്ടമിട്ട് സൗദി ക്ലബ്ബ്. ഡിഫൻസ സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം രു സൗദി ക്ലബ്ബ് എംബാപ്പെക്കായി 350 മില്യണോളമാണ് നൽകാമെന്ന് പറയുന്നത്. എന്നാൽ താരത്തെ ട്രാൻസ്ഫർ ചെയ്യാൻ റയൽ തയ്യാറായേക്കില്ല.
നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്.
വിനീഷ്യസിൽ നിന്നും പേര്് വ്യക്തമാക്കാത്ത ഈ ക്ലബ്ബ് പിന്നീട് എംബാപ്പെയിലേക്ക് തിരിയുകയായിരുന്നു. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെ പോലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിലും ഒരാളാണ്. വളർന്നുവരുന്ന സൗദി ക്ലബ്ബ് ഫുട്‌ബോളിന് എംബാപ്പെയെ പോലൊരു താരം ടീമിലെത്തുന്നത് അവരുടെ മാർക്കറ്റ് ഒരുപാട് ഉയർത്തും.
Content Highlights- Reports says Saudi Club eyes at Kylian Mbappe