
സാൻഫ്രാൻസിസ്കോ : കടലിൽ വീണ നായയെ രക്ഷിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം.യു എസ് പൗരനാണ് മരിച്ചത്. സാൻഫ്രാൻസിസ്കോയിലെ ഓഷ്യൻബീച്ചിൽ വീണ തന്റെ വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചത്.
കടലിലിറങ്ങവേ ശക്തമായി തിരമാലകളടിക്കുകയും യുവാവ് ബീച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കടലിലകപ്പെട്ട നായ പിന്നീട് നീന്തിക്കയറി. നായയ്ക്ക് മറ്റ് പരിക്കുകൾ ഇല്ലെന്ന് ഫയർഫോഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
content highlights : US Man Dies Attempting To Rescue Dog From San Francisco Ocean Beach