
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം ഫോം തുടരുന്നു. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ വെസ്റ്റ് ഹാമിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയം വഴങ്ങിയത്. ഈ പരാജയത്തോടെ ലീഗില്‍ യുണൈറ്റഡ് 16-ാം സ്ഥാനത്തേക്ക് വീണു.
We are beaten at Old Trafford.#MUFC || #MUNWHU
— Manchester United (@ManUtd) May 11, 2025
26-ാം മിനിറ്റില്‍ തോമസ് സൂചെക്കാണ് വെസ്റ്റ് ഹാമിന് വേണ്ടി ആദ്യഗോള്‍ നേടുന്നത്. ആരോണ്‍ വാന്‍-ബിസാക്കയും മുഹമ്മദ് കുദുസും ചേര്‍ന്നുള്ള മുന്നേറ്റം സൂചെക്ക് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ യുണൈറ്റഡിന്റെ വല വീണ്ടും കുലുങ്ങി. 57-ാം മിനിറ്റില്‍ മാനുവല്‍ ഉഗാര്‍തെയുടെ പിഴവ് മുതലെടുത്ത് ജാറോഡ് ബോവനാണ് വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
പരാജയത്തോടെ ലീഗ് ടേബിളില്‍ വെസ്റ്റ് ഹാമിനും താഴെ 16-ാം സ്ഥാനത്തേക്ക് യുണൈറ്റഡ് പിന്തള്ളപ്പെട്ടു. 36 മത്സരങ്ങളില്‍ 39 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. 36 മത്സരങ്ങളില്‍ 40 പോയിന്റുള്ള വെസ്റ്റ് ഹാം 15-ാമതാണ്.
Content Highlights: Woeful Manchester United suffer 17th Premier League defeat of season as West Ham claim rare win