വീണ്ടും വെടിക്കെട്ട് ഫിഫ്റ്റിയുമായി അസറും രോഹനും; അസമിനെതിരെ കേരളത്തിന് വമ്പൻ ജയം

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ വമ്പൻ ജയവുമായി കേരളം . അസമിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ജയം.

വീണ്ടും വെടിക്കെട്ട് ഫിഫ്റ്റിയുമായി അസറും രോഹനും; അസമിനെതിരെ കേരളത്തിന് വമ്പൻ ജയം
Kerala cricket team
dot image

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ വമ്പൻ ജയവുമായി കേരളം . അസമിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ജയം.
ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീന്‍റെയും രോഹന്‍ കുന്നുമ്മലിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ, ചെയ്ത് അസം ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം കേരളം മറികടന്നു.

37 പന്തില്‍ 6 ഫോറും 9 സിക്സും അടക്കം 93 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 26 പന്തില്‍ 53 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലും കേരളത്തിനായി തിളങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 13 പന്തില്‍ 14 റണ്‍സുമായി അസറുദ്ദീനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അസം 38 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഡെനിഷ് ദാസ്, 17 പന്തില്‍ 29 റണ്‍സെടുത്ത റോഹിത് സെന്‍, 13 പന്തില്‍ 21 റണ്‍സെടുത്ത ആകാശ് സെന്‍ഗുപ്ത എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റെടുത്തു.

മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ പുതുച്ചേരി, ത്രിപുര ടീമുകളെ തോല്‍പിച്ച കേരളം മഹാരാഷ്ട്രയെയും തോല്‍പിച്ചിരുന്നു. ആന്ധ്രയോടും മധ്യപ്രദേശിനോടും തോല്‍വി വഴങ്ങിയ കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.

content highlights:Kerala registered a dominant victory over Assam, powered by blistering half-centuries from top-order batters Mohammed Azharuddeen and Rohan Kunnummal.

dot image
To advertise here,contact us
dot image