ഹിജാബ് ധരിക്കാതെ കണ്‍സേര്‍ട്ട് നടത്തി; ഇറാനില്‍ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

അഹ്‌മദിയുടെ വസ്ത്രധാരണ രീതിയാണ് ഈ ശിക്ഷ ലഭിക്കാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്

ഹിജാബ് ധരിക്കാതെ കണ്‍സേര്‍ട്ട് നടത്തി; ഇറാനില്‍ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ
പരസ്തൂ അഹമദി / Google
dot image

ഹിജാബ് ധരിക്കാതെ പരിപാടി നടത്തിയ ഇറാന്‍ ഗായിക പരസ്തൂ അഹമദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. പരസ്തൂ അഹമദിക്കൊപ്പം പരിപാടിക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് അംഗങ്ങള്‍ക്കും ശിക്ഷ ലഭിച്ചെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്‍ജിഒയെ ഉദ്ധരിച്ച് ഡിഫന്‍സ് അറ്റോര്‍ണി മൊസ്തഫ നിലി പറഞ്ഞു.

പരിപാടിയുടെ സംഘാടകന്‍ മൊഹ്‌സന്‍ ലഷ്‌കരി, ഗായകരായ സെഹെയ്ല്‍ ഫഗീഹ് നാസിരി, അമിന്‍ തഹേരി, അമിര്‍ അലി പിര്‍ണിയ എന്നിവര്‍ക്കാണ് അഹ്‌മദിക്ക് പുറമേ ക്വോം പ്രോസിക്യൂട്ടറുടെ സെന്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ശിക്ഷ നല്‍കിയത്. 2024 ഡിസംബറില്‍ ക്വോമിനടുത്തുള്ള ചരിത്രപരമായ ഡെയര്‍-ഇ ഗച്ചിന്‍ കാരവന്‍സെറായിയില്‍ നടന്ന 'കാരവന്‍സെറായി കണ്‍സേര്‍ട്ട്' ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് ശിക്ഷ ലഭിച്ചത്.

പ്രേക്ഷകരില്ലാത്ത ആ പരിപാടിയില്‍ ഒരു കറുത്ത സ്ലീവ്‌ലെസ് വസ്ത്രമായിരുന്നു അഹ്‌മദി ധരിച്ചത്. അഹ്‌മദിയുടെ വസ്ത്രധാരണ രീതിയാണ് ഈ ശിക്ഷ ലഭിക്കാനുള്ള പ്രധാന കാരണമെന്നും എന്നാല്‍ പൊതു ഇടത്ത് ഗാനമാലപിച്ചതും ശിക്ഷയുടെ ഒരു ഘടകമാണെന്ന് IHRNGOയുടെ ഡയറക്ടര്‍ മഹ്‌മൂദ് അമിറി-മൊഘദ്ദം അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിനോട് പറഞ്ഞു.

ചാട്ടവാറടിക്ക് പുറമേ അഹമ്മദിക്കും നാല് പേര്‍ക്കും കലാ-സംഗീത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണിലായിരുന്നു കോടതി 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്. സെപ്റ്റംബറില്‍ അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെക്കുകയായിരന്നു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തന്നെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബറില്‍ ഇറാന്‍ അധികൃതരോട് ശിക്ഷ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.


Content Highlights:

dot image
To advertise here,contact us
dot image