'CSK യിലെ മെന്റർ റോൾ അത്ര സുഖകരമാവില്ല'; ധോണിയെ ഓർമിപ്പിച്ച് മുൻ താരം

ഐപിഎല്ലിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി ചാർജ് എടുത്തിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി.

'CSK യിലെ മെന്റർ റോൾ അത്ര സുഖകരമാവില്ല'; ധോണിയെ ഓർമിപ്പിച്ച് മുൻ താരം
dot image

ഐപിഎല്ലിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി ചാർജ് എടുത്തിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ ദിവസം ചെന്നൈ ടീം തന്നെയാണ് ധോണിയെ മെന്ററായി നിയമിച്ചതായി പ്രഖ്യാപിച്ചത്.

തല പുതിയ റോളിൽ എങ്ങനെയായിരിക്കും എന്ന ചർച്ചകൾക്കും തുടക്കമിട്ടുകഴിഞ്ഞു. മെന്റർ റോൾ ഒരുപക്ഷേ വെല്ലുവിളി നിറഞ്ഞതായിരിക്കാമെന്നാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ പ്രതികരിച്ചത്.

ധോനി ഒരു മെന്റർ റോൾ ഏറ്റെടുക്കുന്നത് ശരിയായ നീക്കമാണെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും, അത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും അസ്വസ്ഥതയുളവാക്കുന്നതുമായിരിക്കും. മുൻപ്, അദ്ദേഹം കളിക്കളത്തിലുണ്ടായിരുന്നു, ടീമിനെ നിയന്ത്രിക്കുകയും തീരുമാനങ്ങൾ സ്വന്തമായി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, അദ്ദേഹം പുറത്തിരുന്ന് കളിക്കാരെ നയിക്കേണ്ടി വരും, മദൻലാൽ പറഞ്ഞു.

'കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോയാൽ കുഴപ്പമില്ല, എന്നാൽ ടീം പ്രതിസന്ധികളെ നേരിടുകയാണെങ്കിൽ, അത് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. കളിക്കളത്തിൽ സജീവമായി ഇടപെടുന്നതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ധോനിയെ സംബന്ധിച്ച് മെന്ററിങ് പുതിയൊരു കാര്യമല്ലെന്നാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ പറഞ്ഞത്. എം.എസ്. ധോനിയെ സംബന്ധിച്ചിടത്തോളം മെന്ററിങ് പുതിയൊരു കാര്യമല്ല. അദ്ദേഹം ക്യാപ്റ്റനായിരുന്ന കാലത്ത് പോലും നിരവധി കളിക്കാരെ നയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിയിലെ അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചിട്ടുണ്ടാകാം, എന്നാൽ ക്രിക്കറ്റിന് സംഭാവനകൾ നൽകുന്ന അദ്ദേഹത്തിന്റെ യാത്ര തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്."- പഠാൻ പറഞ്ഞു.

content highlights:msk mentor role wont be easy former player warns ms dhoni

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us