'കിവികൾ ICC യ്ക്ക് പരാതി നൽകാനിടയുണ്ട്'; കിവീസ് ബൗളർമാരെ ട്രോളി ശ്രീകാന്ത്

ന്യൂസിലൻഡ് ബൗളർമാരെ ട്രോളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്.

'കിവികൾ ICC യ്ക്ക് പരാതി നൽകാനിടയുണ്ട്'; കിവീസ് ബൗളർമാരെ ട്രോളി ശ്രീകാന്ത്
dot image

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ് വെടിക്കെട്ടിന് പിന്നാലെ ന്യൂസിലൻഡ് ബൗളർമാരെ ട്രോളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിൽ 6 വിക്കറ്റിന് ലക്ഷ്യം മറികടന്നിരുന്നു.

ന്യൂസിലൻഡ് ടീം ഐസിസിക്ക് പരാതി നൽകാൻ പോവുകയാണെന്ന് ഞാൻ കേട്ടു, തങ്ങളുടെ സ്വന്തം നാട്ടിൽ ഇന്ത്യൻ ബാറ്റർമാർ ഇങ്ങനെ തല്ലിച്ചതച്ചാൽ അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് അവരുടെ നിലപാട് ഏതൊരു ബൗളിംഗ് നിരയെയും തകർത്തെറിയാൻ ശേഷിയുള്ള ബാറ്റിംഗ് കരുത്താണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ ഫോമിലായാൽ എതിരാളികൾക്ക് ഒന്നും ചെയ്യാനില്ല. 'ബ്ലാക്ക് ക്യാപ്സിനെ' കാണുമ്പോൾ ഇന്ത്യ കൂടുതൽ അക്രമാസക്തരാകുമെന്നും ശ്രീകാന്ത് കളിയാക്കി പറഞ്ഞു.

അഭിഷേക് ശർമ്മ (38 പന്തിൽ 113) 35 പന്തിൽ സെഞ്ചുറി തികച്ചപ്പോൾ, വൈഭവ് സൂര്യവംശി (19 പന്തിൽ 45) മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 43 പന്തിൽ 133 റൺസാണ് അടിച്ചുകൂട്ടിയത്. പവർപ്ലേയിൽ ഇന്ത്യ നേടിയ 118 റൺസ് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറാണ്. വെറും 30 പന്തിലാണ് ടീം സ്കോർ 100 കടന്നത്.

content highlights: kris srikkanth trolls new zealand bowlers icc complaint joke

dot image
To advertise here,contact us
dot image