

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ജമ്മു കശ്മീര്‍ പേസര്‍ ആക്വിബ് നബി തിരിച്ചെത്തും. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ വിട്ടുനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ എയും ന്യൂസിലന്‍ഡ് എയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക റെഡ്-ബോള്‍ മത്സരത്തില്‍ ആക്വിബ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നബിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഏകദിനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ പ്രസിദ്ധിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുന്നതിനാല്‍, അദ്ദേഹം പൂര്‍ണമായും ആരോഗ്യവാനായി തിരിച്ചുവരട്ടെയെന്നാണ് ടീം മാനേജ്മെന്റും സെലക്ഷന് കമ്മിറ്റിയും കരുതുന്നത്.', പ്രസിദ്ധ് കൃഷ്ണയുടെ പരിക്കിൽ ബി സി സി ഐ പ്രതികരിച്ചു.
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം:
ശുഭ്മാന്‍ ഗില്‍ (ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, തിലക് വര്‍മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അക്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, റുതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിംഗ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
content highlights: aquib nabi replaces prasidh krishna india vs new zealand odi series