

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ജാര്‍ഖണ്ഡിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ വിരാട് സിങ്ങിന്റെയും ശിഖര്‍ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ച്വറികളാണ് ജാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
263 പന്തുകളില്‍ ഒന്‍പത് ബൗണ്ടറികളടക്കം 108 റണ്‍സാണ് വിരാട് സിങ് നേടിയത്. 79 പന്തുകളില്‍ 17 ബൗണ്ടറികളടക്കം 147 റണ്‍സാണ് ആദിത്യ നേടിയത്. ശിഖർ മോഹൻ 196 പന്തിൽ 143 റൺസ് നേടി.
മറുപടി ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് നായര്‍ (62), സച്ചിൻ ബേബി (6 ) എന്നിവര്‍ ക്രീസിലുണ്ട്. രോഹന്‍ കുന്നുമ്മല്‍ (44) ന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
content highlights:ranji-trophy kerala vs jharkhand three centuries massive score