'ശശികല എന്ന സ്ത്രീ ഉൾപ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്; മാനുഷിക മര്യാദ കാണിക്കണം'

ഇത്രയും ഗൗരവതരമായ കുറ്റം ചെയ്തിട്ട് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുണ്ടായ സാഹചര്യം ഉണ്ടായത് കേസിനെ അട്ടിമറിക്കാനാണെന്ന് പിതാവ് പ്രദീപ് കുമാര്‍ ആരോപിച്ചു

'ശശികല എന്ന സ്ത്രീ ഉൾപ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്; മാനുഷിക മര്യാദ കാണിക്കണം'
dot image

പാലക്കാട്: പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉന്നതരുടെ ഭാഗത്തുനിന്നും നടക്കുന്നതായി സംശയിക്കുന്നുവെന്ന് നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പാലക്കാട് കരിമ്പ സ്വദേശിനി ഗോപികയുടെ കുടുംബം. ഇത്രയും ഗൗരവതരമായ കുറ്റം ചെയ്തിട്ട് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുണ്ടായ സാഹചര്യം ഉണ്ടായത് കേസിനെ അട്ടിമറിക്കാനാണെന്ന് പിതാവ് പ്രദീപ് കുമാര്‍ ആരോപിച്ചു.

സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ തന്നെയും മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്.

ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് തങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ടെന്നും

അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.

'പൊലീസിന്റെ ഭാഗത്തുനിന്നും പലതരത്തിലുള്ള വീഴ്ചകളും സംഭവിക്കുന്നു. മുകളില്‍ നിന്നും പ്രഷര്‍ വരുന്നുവെന്ന് പറയപ്പെടുന്നു. ഇതെല്ലാം നീതികിട്ടാന്‍ തടസമാകുമെന്നാണ് കരുതുന്നത്. സ്വാധീനം ഉള്ളതിനാലാണ് വാപ്പച്ചി എല്ലാം നോക്കിക്കോളുമെന്ന് അന്നവന്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്. ഇത് ചെയ്യിക്കുന്നത് പ്രതിയുടെ ആളുകളാണെന്നാണ് കരുതുന്നത്. മൂന്നുപേരെ കൊന്നിട്ട് എന്തടിസ്ഥാനത്തിലാണ് പ്രതിയെ ജുവനൈല്‍ ഹോമില്‍ കൊണ്ടുപോയത്.

ആലപ്പുഴക്കാരനാണ് പ്രതിയുടെ അച്ഛന്‍. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. അവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. പിറന്നാളിന് മകന് മിനി കൂപ്പറൊക്കെ വാങ്ങിക്കൊടുക്കാനുള്ള പൈസയുണ്ട്. ഞങ്ങള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. പാര്‍ട്ട്‌ടൈം ജോലി ചെയ്ത് അന്തസോടയാണ് മകള്‍ ജീവിച്ചത്. ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് ഞങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ട്. അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണം. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്', ഗോപികയുടെ കുടുംബം പറഞ്ഞു.

'ജോലിയും പഠന തിരക്കുമൊക്കെ കഴിഞ്ഞ് രാത്രിയാണ് അവര്‍ ഫ്രീയാവുന്നത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രി പുറത്തിറങ്ങിയതെന്നാണ് ചോദിക്കുന്നത്, അതും ഒരു മുസ്ലിം ചെക്കനൊപ്പം രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് പോകുന്നതെന്നാണ് ശശികല ചോദിക്കുന്നത്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോഴാണ് അവര്‍ പുറത്തുപോകുന്നത്. പോകുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടാണ് പോകാറ്. ശശികല പറഞ്ഞതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും കുടുംബം പറഞ്ഞു.

ഗോപികയുടെ ശരീരം തുന്നിക്കെട്ടിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി രക്ത സാമ്പിള്‍ എടുത്തിട്ടുണ്ട്. മുകളില്‍ നിന്ന് വിളിച്ചിട്ടാണ്, നിങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് എന്നൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആദ്യമേ എടുക്കുന്നതല്ലെ. പിന്നെ എന്തിനാണ് വീണ്ടും സാമ്പിളെടുത്തത്. കേസ് അട്ടിമറിക്കുമോ എന്ന സംശയമുണ്ടെന്ന് ഗോപികയുടെ കുടുംബം വീണ്ടും ആരോപിച്ചു. ആരാണ് മുകളില്‍ നിന്ന് വിളിച്ചത് എന്നറിയില്ലെന്നും അവര്‍ പറയുന്നു.

അടുത്ത ആഴ്ച വരാം അമ്മേ എന്ന് വിളിച്ച് പറഞ്ഞതാണെന്നും മകൾ വരുമ്പോൾ വീട്ടിൽ വലിയ സന്തോഷമാണെന്നും അമ്മ സജിത വിതുമ്പിക്കൊണ്ട് പറഞ്ഞു. ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്‌റെ കുഞ്ഞിനിങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും

ഗോപികയുടെ അമ്മ പറഞ്ഞു.

Content Highlights: nedumbassery road accident gopika family raises concerns over accused protection

dot image
To advertise here,contact us
dot image