ഞങ്ങൾ വളരെയധികം ആരാധിക്കുന്നൊരാളോടൊപ്പം; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും

'പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം വളരെ മനോഹരമായ നിമിഷങ്ങൾ ചെലവഴിച്ചു. നീണ്ട ഒരു ദിവസത്തെ ഔദ്യോഗിക തിരക്കുകൾക്ക് ശേഷവും ഏറെ സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ഒറ്റ കൂടിക്കാഴ്ചകൊണ്ട് പ്രിയപ്പെട്ടവനായി മാറി'യെന്ന് വിജയ് ദേവരക്കൊണ്ട

ഞങ്ങൾ വളരെയധികം ആരാധിക്കുന്നൊരാളോടൊപ്പം; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും
dot image

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയിയെ നേരിൽ കണ്ട് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരക്കൊണ്ടയും. തങ്ങളുടെ പുതിയ ചിത്രമായ 'രണബാലിയുടെ' റിലീസിന് മുന്നോടിയായി ചെന്നൈയിലെത്തിയാണ് താരങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രശ്മിക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'വളരെക്കാലത്തിനുശേഷം വിജയ് സാറിനെ കണ്ടു. ഓർമ്മവന്ന നാളുകൾ മുതൽ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു, ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു; ഇന്ന് അദ്ദേഹം മാറിയ മുഖ്യമന്ത്രി പദവിയെക്കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെടുന്നു! അദ്ദേഹത്തിന്റെ യാത്ര ശരിക്കും അവിശ്വസനീയമാണ്ത! എല്ലായ്പ്പോഴും എന്റെ സ്നേഹവും ആശംസകളും; രശ്‌മിക മന്ദാന കുറിച്ചു.

വിജയ് ദേവരക്കൊണ്ടയും തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു: "പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം വളരെ മനോഹരമായ നിമിഷങ്ങൾ ചെലവഴിച്ചു. നീണ്ട ഒരു ദിവസത്തെ ഔദ്യോഗിക തിരക്കുകൾക്ക് ശേഷവും ഏറെ സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള വ്യക്തിപരമായ വിലയേറിയ കാഴ്ചപ്പാടുകൾ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. ഒറ്റ കൂടികാഴ്ചകൊണ്ട് തന്നെ സാർ എന്റെ പ്രിയപ്പെട്ടയാളായി മാറി. അടുത്ത തവണ കാണുന്നത് വരെ സ്നേഹവും ആദരവും; എന്നാണ് വിജയ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നടൻ വിജയിയുടെ നായികയായി 'വാരിസു' എന്ന ചിത്രത്തിൽ രശ്മിക അഭിനയിച്ചിട്ടുണ്ട്.

അതേസമയം; രശ്മിക മന്ദാനയും നടൻ വിജയ് ദേവരക്കൊണ്ടയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് രണബാലി. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Content Highlights: Actors Rashmika Mandanna and Vijay Deverakonda met Tamil Nadu Chief Minister C. Joseph Vijay in person. The meeting has drawn attention due to the actors' visit to the newly elected chief minister.

dot image
To advertise here,contact us
dot image