

രഞ്ജി ട്രോഫിയിൽ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തുകളില്‍ നിന്ന് 102 റണ്‍സ് നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജഡേജയുടെ 16-ാം സെഞ്ചുറിയാണിത്.
ജഡേജയുടെ ഈ ഇന്നിംഗ്‌സിന്റെ മികവില്‍ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സില്‍ 392 റണ്‍സെന്ന ശക്തമായ സ്‌കോര്‍ കെട്ടിപ്പടുത്തു. ജഡേജയ്ക്ക് പുറമെ പ്രേരക് മങ്കാദും സൗരാഷ്ട്രയ്ക്കായി തിളങ്ങി. 50 പന്തില്‍ 15 ഫോറുകളും ഒരു സിക്‌സറുമടക്കം 129 റണ്‍സ് നേടി.
അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയ്ക്ക് മുന്നോടിയായാണ് ജഡേജ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. നവംബര്‍ 19 മുതല്‍ 23 വരെ വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ക്രിസ്റ്റ്ചര്‍ച്ചിലും നടക്കും.
content highlights: ravindra jadeja century ranji trophy against chhattisgarh