ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന 'മ്യൂസ്' പരീക്ഷിച്ചോ?;ഒന്ന് പരീക്ഷിച്ച് നോക്ക് അടിപൊളിയാണ്

റീല്‍ ഷെയര്‍ ചെയ്യുമ്പോള്‍ കണ്ട ആ പുതിയ ഐക്കണ്‍ എന്താണ്? വെറും ട്രെന്‍ഡ് അല്ല. കാര്യങ്ങള്‍ ചെയ്തുതരുന്ന AI സഹായി

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന 'മ്യൂസ്' പരീക്ഷിച്ചോ?;ഒന്ന് പരീക്ഷിച്ച് നോക്ക് അടിപൊളിയാണ്
dot image

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതിനിടെ ഒരു റീല്‍ അല്ലെങ്കില്‍ പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ പതിവ് ഓപ്ഷനുകള്‍ക്കൊപ്പം 'Muse' എന്നൊരു പുതിയ ഐക്കണും കാണാം. എന്താണ് ഈ മ്യൂസ് എന്നറിയാതെ പലരും ഇതിനെ പുതിയൊരു ഇന്‍സ്റ്റഗ്രാം ട്രെന്‍ഡ് ആണെന്ന് കരുതുന്നുണ്ട്.
എന്നാല്‍ സംഭവം അതിനും അപ്പുറമാണ്. മെറ്റ അവതരിപ്പിച്ച പുതിയ AI ഏജന്റാണ് മ്യൂസ്. സാധാരണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന chatbot എന്നതിലുപരി പല ഘട്ടങ്ങളുള്ള ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് മ്യൂസിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മ്യൂസ് എന്താണ് ചെയ്യുന്നത്?

ഒരു ചോദ്യം ചോദിച്ച് മറുപടി വാങ്ങുന്നതില്‍ മാത്രം മ്യൂസ് ഒതുങ്ങുന്നില്ല. യാത്ര പ്ലാന്‍ ചെയ്യുക, സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക, മികച്ച ഓപ്ഷനുകള്‍ കണ്ടെത്തുക തുടങ്ങിയ പല കാര്യങ്ങളിലും സഹായിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു റെസിപ്പി ഇഷ്ടപ്പെട്ടാല്‍ അതില്‍ നിന്ന് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ പോലും കഴിയുന്ന രീതിയിലാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത്.

 'Muse' going viral on Instagram

ഇന്‍സ്റ്റഗ്രാമില്‍ മ്യൂസ് എന്തിനാണ് ഉപയോഗിക്കുന്നത്

മ്യൂസ് പ്രത്യക്ഷപ്പെടുന്നത് മെറ്റയുടെ AI സംവിധാനങ്ങളെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഒരു പോസ്റ്റ് അല്ലെങ്കില്‍ റീല്‍ കാണുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താനും ആശയങ്ങള്‍ വികസിപ്പിക്കാനും മ്യൂസ് ഉപയോഗിക്കാനാകും. കണ്ടന്റ് ക്രീയേറ്റേഴ്‌സിന് പോലും തങ്ങളുടെ സേവിഡ് കോണ്ടാക്ട് പരിശോധിച്ച് പുതിയ കണ്ടന്റ് ഐഡിയ കണ്ടെത്തുന്നതുപോലുള്ള ഉപയോഗങ്ങള്‍ ഇതിനകം ചര്‍ച്ചയാകുന്നുണ്ട്.

എല്ലാവര്‍ക്കും മ്യൂസ് ലഭിക്കുമോ?

ഇപ്പോള്‍ എല്ലാ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും മ്യൂസ് കാണണമെന്നില്ല. ഘട്ടംഘട്ടമായുള്ള റോള്‍ഔട്ട് ആയതിനാല്‍ ചില ഉപയോക്താക്കള്‍ക്ക് മാത്രം പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.അതുകൊണ്ടുതന്നെ ഒരാളുടെ ഇന്‍സ്റ്റഗ്രാമില്‍ മ്യൂസ് കാണുകയും മറ്റൊരാളുടെ അക്കൗണ്ടില്‍ കാണാതിരിക്കുകയും ചെയ്യാം.

 'Muse' going viral on Instagram

ChatGPT പോലെയാണോ മ്യൂസ്

AI അസിസ്റ്റന്റ് എന്ന നിലയില്‍ ചില സാമ്യങ്ങളുണ്ടെങ്കിലും മ്യൂസിന്റെ പ്രധാന പ്രത്യേകത 'AI agent' എന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്. ചോദിച്ച കാര്യത്തിന് മറുപടി നല്‍കുക മാത്രമല്ല, ഒരു ലക്ഷ്യം പറഞ്ഞാല്‍ അതിലേക്ക് എത്താന്‍ ആവശ്യമായ ഒന്നിലധികം ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് യാത്ര കണ്ടെത്തുന്നതില്‍ നിന്ന് ഷോപ്പിംഗ്, പ്ലാനിംഗ് തുടങ്ങിയ കാര്യങ്ങളിലേക്കും ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യം

AI കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനനുസരിച്ച് സ്വകാര്യതയും ഡാറ്റാ സുരക്ഷയും പ്രധാന ചര്‍ച്ചയാകുന്നുണ്ട്. മ്യൂസ് പോലുള്ള AI സംവിധാനങ്ങള്‍ കൂടുതല്‍ വ്യക്തിഗത സേവനങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഉപയോക്താക്കള്‍ എന്തൊക്കെ വിവരങ്ങളാണ് പങ്കിടുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മ്യൂസിന്റെ ഡാറ്റാ ഉപയോഗത്തെക്കുറിച്ച് സ്വകാര്യതാ ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.

 'Muse' going viral on Instagram

വെറുമൊരു ഐക്കണ്‍ മാത്രമല്ല

ഇന്ന് റീല്‍ ഷെയര്‍ ചെയ്യുമ്പോള്‍ കാണുന്ന ഒരു ചെറിയ മ്യൂസ് ഐക്കണ്‍ നാളെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിയേക്കാവുന്ന മെറ്റയുടെ വലിയ AI നീക്കത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന കണ്ടന്റിനൊപ്പം AIയെ കൂടുതല്‍ നേരിട്ട് കൂട്ടിച്ചേര്‍ക്കുകയാണ് മ്യൂസ്.

Content Highlights:What is that new icon you saw while sharing the 'Muse' reel that is going viral on Instagram? It is not just a trend; it is an AI assistant that gets things done for you

dot image
To advertise here,contact us
dot image