മത്സരം നടക്കില്ലേ?; ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടം

9 മണിക്കാണ് മത്സരത്തിന് ടോസ് വീഴുക.

മത്സരം നടക്കില്ലേ?; ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടം
dot image

ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ടൈഫൂൺ ചുഴലിക്കാറ്റ്. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്.

ചൊവ്വാഴ്ച സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നു.

കാലാവസ്ഥ അനുകൂലമായി മത്സരം നടക്കുകയാണെങ്കിൽ ഇന്ത്യൻ സമയം നാളെ രാവിലെ 9:30 മുതൽ ആരാധകർക്ക് പോരാട്ടം തത്സമയം കാണാം. 9 മണിക്കാണ് മത്സരത്തിന് ടോസ് വീഴുക. ടെലിവിഷനിൽ സ്റ്റാർ സ്പോര്‍ട്സ് നെറ്റ്‌വർക്കിലാകും മത്സരം തത്സമയം കാണാനാകുക. ലൈവ് സ്ട്രീമിൽ ഫാൻ പോർട്ടിലൂടെയാകും സംപ്രേക്ഷണം.

content highlights: india vs japan t20 cyclone threat match update

dot image
To advertise here,contact us
dot image