

ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 2 റണ്‍സിന്‍റെ നാടകീയ ജയം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തപ്പോള്‍ ജപ്പാന് 30 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
12 പന്തില്‍ 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 7 പന്തില്‍ 9 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. ഇഷാന്‍ കിഷന്‍ ആറ് പന്തില്‍ 3 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 3 പന്തില്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
12 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റൻ കെൻഡെല്‍ ഫ്ലെമിംഗ് ആണ് ജപ്പാന്‍റെ ടോപ് സ്കോറര്‍.
content highlights: ind vs jpn one off t20 series victory updates