ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

സെപ്തംബര്‍ 30ന് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം

ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം
dot image

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഡല്‍ഹി കോടതി ഒരാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണ് ജാമ്യകാലയളവ്. സെപ്തംബര്‍ 30ന് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം.

ഡല്‍ഹിയിലും ബിഹാറിലും സംഘടിപ്പിക്കുന്ന രണ്ട് വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഏതെങ്കിലും തരത്തില്‍ ഉപാധികളോടെയാണോ ജാമ്യം അനുവദിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഓര്‍ഡര്‍ തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി മുന്നോട്ടുവെക്കുന്ന ജാമ്യവ്യവസ്ഥകള്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം വ്യക്തമാക്കി.

2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജയിലിലാണ്. 2025 സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. 2020ല്‍ സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. 2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് ഷര്‍ജീല്‍ ജയിലില്‍ കഴിയുന്നത്.

Content Highlights: sharjeel imam interim bail delhi riots conspiracy case

dot image
To advertise here,contact us
dot image