ഷെൽട്ടണെ വീഴ്ത്തി; US ഓപ്പൺ കിരീടം അലക്സാണ്ടർ സ്വരേവിന്

ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടണെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്.

ഷെൽട്ടണെ വീഴ്ത്തി; US ഓപ്പൺ കിരീടം അലക്സാണ്ടർ സ്വരേവിന്
dot image

യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസ് കിരീടം ചൂടി ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടണെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്.

മൂന്നരമണിക്കൂറോളം നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകൾ 6-3, 7-6 എന്നീ സ്കോറുകൾക്ക് സ്വരേവ് സ്വന്തമാക്കിയിരുന്നു. എന്നാൽ, മൂന്നാം സെറ്റ് , 5-7 എന്ന സ്കോറിന് സ്വന്തമാക്കി ബെൻ ഷെൽട്ടൺ‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

ഒടുവിൽ നാലാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്വരേവ് 6-2ന് സെറ്റും മത്സരവും സ്വന്തമാക്കി കിരീടം നേടുകയായിരുന്നു. സ്വരേവിന്റെ രണ്ടാം ​ഗ്രാൻഡ് സ്ലാം കിരീടമാണിത്.

കഴിഞ്ഞദിവസം നടന്ന വനിതാ സിം​ഗിൾസ് ഫൈനലിൽ കസാഖിസ്ഥാന്റെ എലെന റൈബാക്കിനയാണ് കിരീടം നേടിയത്. തുടർച്ചയായ മൂന്നാംകിരീടം ലക്ഷ്യമിട്ടിറങ്ങിയ ആര്യാന സബലേങ്കയെ തോൽപ്പിച്ചാണ് എലെന കിരീടം ചൂടിയത്.

content highlights:alexander zverev beats ben shelton to win us open title

dot image
To advertise here,contact us
dot image