രഹാനെയ്ക്ക് പെന്‍ഷന്‍ അനുവദിച്ച് ബിസിസിഐ; പ്രതിമാസം താരത്തിന് ലഭിക്കുക 70,000 രൂപ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അജിങ്ക്യ രഹാനെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്

രഹാനെയ്ക്ക് പെന്‍ഷന്‍ അനുവദിച്ച് ബിസിസിഐ; പ്രതിമാസം താരത്തിന് ലഭിക്കുക 70,000 രൂപ
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അജിങ്ക്യ രഹാനെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കളിക്കളത്തിനകത്തെ വെല്ലുവിളികൾ നേരിട്ട്, ഇനി കളിക്കളത്തിന് പുറത്തെ വില്ലുവിളികൾ നേരിടാൻ ഒരുങ്ങുന്ന താരത്തിന് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഇനിമുതൽ പ്രതിമാസം 70,000 രൂപയാണ് താരത്തിന് പെൻഷൻ ആയി ലഭിക്കുക.

തന്റെ ക്രിക്കറ്റ് കരിയറിൽ 85 ടെസ്റ്റ് മത്സരങ്ങളാണ് രഹാനെ കളിച്ചിട്ടുള്ളത്. ഇത്രയും പരിചയസമ്പത്തുള്ള താരങ്ങൾക്ക് മുൻപ് 50,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, 2022 ൽ വന്ന പരിഷ്കരണത്തോടെയാണ് ഇത് 70,000 രൂപയായത്. മുൻ ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഒരു ബോർഡ് എന്ന നിലയിൽ തങ്ങളുടെ കടമയാണെന്നും ആയിരുന്നു അന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നത്.

താരത്തിന് 70,000 രൂപ പെൻഷൻ അനുവദിച്ചെങ്കിലും ബിസിസിഐയിൽ ഭരണപരമായ ഏതെങ്കിലും ഔദ്യോഗിക ചുമത്താലോ, പരിശീലക പദവിയോ ഏറ്റെടുത്താൽ പെൻഷൻ തുക താൽക്കാലികമായി നിറുത്തിവയ്ക്കും. ചുമതലകൾ വഹിക്കുമ്പോൾ ശമ്പളം കൈപ്പറ്റുന്നതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ വച്ചിരിക്കുന്നത്.

Content highlight: BCCI grants monthly pension of 70000 to Ajinkya Rahane

dot image
To advertise here,contact us
dot image