തൃശൂര്‍ വടക്കേക്കാട് ജ്വല്ലറി മോഷണശ്രമ കേസ്: രണ്ട് പ്രതികള്‍ പിടിയില്‍

കേസില്‍ ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്

തൃശൂര്‍ വടക്കേക്കാട് ജ്വല്ലറി മോഷണശ്രമ കേസ്: രണ്ട് പ്രതികള്‍ പിടിയില്‍
dot image

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് ജ്വല്ലറി മോഷണശ്രമ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പൊന്നാനി സ്വദേശികളായ സുഹൈല്‍, നൗഷാദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലത്തിങ്കല്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിപ്പൊളിച്ചായിരുന്നു മോഷണ ശ്രമം. ലോക്കര്‍ മുറിയിലെ അലാം മുഴങ്ങിയതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടിരുന്നില്ല. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ചുമര്‍ തുരന്ന ഭാഗത്തിലൂടെ ഒരാള്‍ അകത്തേക്ക് കടക്കുന്നത് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ലോക്കറിന് സമീപം എത്തിയ ഉടന്‍ ജ്വല്ലറി ഉടമ തലക്കോട്ടൂര്‍ റോയിയുടെ മൊബൈലില്‍ അലാം അടിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതികള്‍ മോഷണശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

Content Highlights: Police have arrested two suspects in connection with the attempted burglary at a jewellery shop in Vadakkekad, Thrissur. The accused allegedly entered by breaking through the rear wall of the building but fled after the locker room alarm was activated. The arrested individuals are natives of Ponnani.

dot image
To advertise here,contact us
dot image