'അയാളെന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചു' കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് വിജയ് വർമ

'ആ സമയത്താണ് ഞാനൊരു വിചിത്ര മോഡൽ കോർഡിനേറ്ററെ കണ്ടുമുട്ടിയത്. അയാൾ എന്നോട് അല്പം മോശമായി പെരുമാറാൻ തുടങ്ങി.'

'അയാളെന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചു' കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് വിജയ് വർമ
dot image

സൂപ്പർ ഹിറ്റായ ഒട്ടേറെ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും പേരെടുത്ത ബോളിവുഡ് താരമാണ് വിജയ് വർമ. ഗല്ലി ബോയ്, ഡാർലിംഗ്സ്, ദഹാഡ് തുടങ്ങി ഓരോ ചിത്രത്തിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നടൻ ശ്രദ്ധ നേടിയിട്ടുണ്ട്, കരിയറിന്റെ തുടക്കത്തിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഇപ്പോൾ. കാസ്റ്റിംഗ് കൗച്ച് പുരുഷന്മാർക്കും നേരിടേണ്ടി വരുന്നുണ്ട് എന്ന് വിജയ് വർമ്മ പറയുന്നു.

'ഹൈദരാബാ​​ദിൽ ചെറിയ തോതിൽ മോഡലിങ് ഒക്കെ ചെയ്ത് വരുന്ന സമയമായിരുന്നു. ആ സമയത്താണ് ഞാനൊരു വിചിത്ര മോഡൽ കോർഡിനേറ്ററെ കണ്ടുമുട്ടിയത്. അയാൾ എന്നോട് അല്പം മോശമായി പെരുമാറാൻ തുടങ്ങി. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ചോദിച്ചു, 'ബ്രോ, ഇത് എന്താണ്? നിങ്ങൾ എന്താണ് ചെയ്യുന്നത് ?'- എന്ന്. അപ്പോൾ തന്നെ ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി. തുടക്കക്കാരനായിരുന്നതു കൊണ്ട് ആ സംഭവം എന്നെ ഏറെ നിരാശനാക്കി. എന്നാൽ അതിനെ നേരിടാൻ തന്നെ ഞാൻ തീരുമാനിക്കുകയായിരുന്നു.

അഭിനയമാണ് എനിക്ക് വേണ്ടതെങ്കിൽ, ഞാൻ അത് ചെയ്തേ മതിയാകൂ, പിന്നാലെ ഞാൻ മോഡലിങ് വിട്ടു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അഭിനയത്തിലേക്കുള്ള വഴിയും എളുപ്പമായിരുന്നില്ല. ഹൈദരാബാദിലെ 'സൂത്രധാർ സ്‌കൂൾ ഓഫ് ആക്ടിങ്ങി'ൽ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവർ നിരസിച്ചു. തുടർന്ന് പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അപേക്ഷിച്ചെങ്കിലും ആദ്യ അവസരത്തിൽ പ്രവേശനം ലഭിച്ചില്ല. എന്നാൽ രണ്ടാം ശ്രമത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. അവിടെ രാജ്കുമാർ റാവു, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം അഭിനയം പരിശീലിക്കാൻ സാധിച്ചുവെന്നും നടൻ പറഞ്ഞു.

Content Highlights: Actor Vijay Varma has spoken about his casting couch experience and the difficulties he encountered while trying to establish himself in the film industry. The actor shared insights into his early career struggles and the challenges faced by newcomers in cinema.

dot image
To advertise here,contact us
dot image