ആലപ്പി റിപ്പിള്‍സിനെ സച്ചിന്‍ ബേബി നയിക്കും

മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

ആലപ്പി റിപ്പിള്‍സിനെ സച്ചിന്‍ ബേബി നയിക്കും
dot image

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ സച്ചിന്‍ ബേബിയെ ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും.

ഇരുവരുടെയും നേതൃത്വത്തില്‍ പുതിയ സീസണില്‍ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.

കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിള്‍സ് കെസിഎല്‍ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്‌സേനയെയും നിലനിര്‍ത്തിയതിനൊപ്പം പത്തുലക്ഷം രൂപയ്ക്ക് സച്ചിന്‍ ബേബിയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മൂവരുടെയും പരിചയസമ്പത്തിനൊപ്പം സിബിന്‍ ഗിരീഷും അഭിജിത് പ്രവീണും അടക്കമുള്ള യുവതാരങ്ങള്‍ കൂടി ചേരുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ടീം മൂന്നാം സീസണായി തയ്യാറെടുക്കുന്നതെന്ന് ടീം ഉടമ ടി.എസ്. കലാധരന്‍ പറഞ്ഞു.

ആക്രമണശൈലിയുള്ള ബാറ്റിങ്ങും ഓള്‍റൗണ്ടര്‍മാരും മികച്ച ബൗളിങ് ലൈനപ്പും ഒത്തുചേരുന്ന സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. മികച്ച മുന്നൊരുക്കത്തോടെയാണ് ഇത്തവണ പരിശീലനം. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് മികച്ച പ്രകടനത്തിലൂടെ മൂന്നാം സീസണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

content highlights: Sachin Baby to Lead Alleppey Ripples in KCL

dot image
To advertise here,contact us
dot image