

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് തന്റെ ആദ്യ പ്രോജക്ടായ സിഗ്മയിലൂടെ സംവിധായകനായി സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സന്ദീപ് കിഷൻ ആണ് സിനിമയിൽ നായകൻ. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് തമിഴ് സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ജെയ്‌സൺ.
ജിഗർത്തണ്ട പാർട്ട് വൺ, അയൻ, തുപ്പാക്കി, ആരണ്യകാണ്ഡം, ജോണി എന്നിവയാണ് ജെയ്‌സൺ സഞ്ജയ്യുടെ പ്രിയപ്പെട്ട തമിഴ് സിനിമകൾ. വിജയ്‌യുടെ വേട്ടൈക്കാരൻ എന്ന ചിത്രത്തിലാണ് നേരത്തെ ജേസൺ സിനിമയിൽ മുഖം കാണിച്ചിട്ടുള്ളത്. നാൻ അടിച്ചാൽ താങ്ക മാട്ടേൻ.. പാട്ടിൽ വിജയ് സ്റ്റൈലിൽ ഡാൻസ് കളിച്ച് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു ജേസൺ. ഇപ്പോൾ സിഗ്മയിലേക്ക് എത്തുമ്പോൾ വേട്ടക്കൈാരനിലെ ആ സ്‌പെഷ്യൽ പെർഫോമൻസ് ഓർക്കുന്നവർ ഏറെയാണ്. തമൻ എസ് ആണ് സിഗ്മ സ്‌റ്റൈലിന് സംഗീതം നൽകിയിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.
Q: Your favourite 5 Films which might be helpful as Director❓#JasonSanjay:
— AmuthaBharathi (@CinemaWithAB) August 1, 2026
1. AaranyaKaandam
2. Jigardhanda Part-1
3. Thupakki
4. Ayan
5. Johnny
"In #Jonny, #Rajinikanth sir was portrayed in totally different way. #Ayan was perfect commercial film. In #Thupakki I like that… pic.twitter.com/lFtSsadq0M
2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഈ വർഷം തന്നെ സിഗ്മ തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അൻബു താസൻ, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Jason Sanjay has shared a list of his five favourite Tamil films, including a movie starring his father Vijay. The filmmaker's choices have attracted attention among Tamil cinema fans.