

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്.
മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചില്ല. ആദ്യ വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെയും ബാക്കപ്പ് കീപ്പറായി ഇഷാൻ കിഷനെയുമാണ് നിർദ്ദേശിക്കുന്നത്.
സർപ്രൈസ് തിരഞ്ഞെടുപ്പ് ആയി എത്തിയിട്ടുള്ളത് ഭുവനേശ്വർ കുമാർ ആണ്. 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസറാണ് ഭുവനേശ്വർ. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വറിന്‍റെ പരിചയസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് അശ്വിൻ പറയുന്നു.
ഐപിഎല്ലിൽ ആർസിബിക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് അശ്വിന്‍റെ ഈ തീരുമാനത്തിന് പിന്നിൽ. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തി ആർസിബിയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ ഭുവിക്കായിരുന്നു.
അശ്വിൻ തിരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ. രാഹുൽ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർഷിത് റാണ, ഭുവനേശ്വർ കുമാർ.
Content highlights:r ashwin picks india squad for 2027 odi world cup includes bhuvneshwar excludes sanju