

കഴിഞ്ഞ കുറെ കാലമായി ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങൾ തമ്മിൽ കാണുന്ന പതിവ് രീതിയാണ് നോ ഹാൻഡ് ഷേക്ക്. കഴിഞ്ഞ വര്‍ഷത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഈ രീതി അവലംബിച്ചത്.
എഷ്യാ കപ്പിലും പുരുഷ ടി20 ലോകകപ്പിലും വനിതകളുടെ ടി20 ലോകകപ്പിലും ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യാന്‍ തയാറായിരുന്നില്ല. ടോസിനുശേഷവും മത്സരത്തിനുശേഷവുമുള്ള പതിവ് ഹസ്തദാനങ്ങള്‍ക്ക് പോലും ഇരു ടീമിലെയും താരങ്ങള്‍ തയാറാവാഞ്ഞത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ജെമീമയും ഫാത്തിമ സനയും തമ്മില്‍ ഹണ്ട്രഡ് ലീഗീല്‍ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്തത് ശ്രദ്ധേയമായത്.
സതേൺ ബ്രേവ്-ബർമിംഗ്ഹാം ഫീനിക്സ് മത്സര ശേഷമായിരുന്നു ജെമീമയും ഫത്തിമ സനയും പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്. ഈ സംഭവത്തിൽ ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനനന്ദങ്ങളും വിമർശനങ്ങളും ഒരു പോലെ ഉയരുന്നുണ്ട്.
Jemimah Rodrigues is a pure gem, doing what even their men didn't have the guts for. Pure respect. 🙌 pic.twitter.com/yi1z7gPkJQ
— Ahmad Amin Khan (@AhmadAminKhan) July 31, 2026
മത്സരത്തില്‍ ജെമീമയുടെ സതേൺ ബ്രേവ് 24 റൺസിന് ഫത്തിമ സനയുടെ ബർമിംഗ്ഹാം ഫീനിക്സിനെ പരാജയപ്പെടുത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ബര്‍മിങ്ഹാം ഫീനിക്സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Content highlights:jemimah rodrigues fatima sana handshake hundred league