ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം: സര്‍ക്കാര്‍ ഇടപെടലുകള്‍ തേടി BCB പ്രസിഡന്റ് തമീം ഇഖ്ബാല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം വേഗത്തിലാക്കാൻ സർക്കാർ ഇടപെടലുകൾ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍

ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം: സര്‍ക്കാര്‍ ഇടപെടലുകള്‍ തേടി BCB പ്രസിഡന്റ് തമീം ഇഖ്ബാല്‍
dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം വേഗത്തിലാക്കാൻ സർക്കാർ ഇടപെടലുകൾ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി ശമ ഒബൈദ് ഇസ്ലാമിന്റെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വാര്‍ത്തയോട് പ്രതികരിച്ച ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍ തങ്ങള്‍ മീറ്റിംഗ് നടത്തിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

സെപ്റ്റംബറില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പരമ്പരയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

തങ്ങള്‍ക്ക് ഈ പരമ്പരയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ തന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും തമീം ഇഖ്ബാല്‍ വ്യക്തമാക്കി.

രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് 2024ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് 2025-ലേക്ക് മാറ്റിയെങ്കിലും ഇരു ബോര്‍ഡുകളും തമ്മിലുള്ള വഷളായ ബന്ധം കാരണം പരമ്പര അനിശ്ചിതത്വത്തിലായി. അതിനിടയിൽ ഇന്ത്യൻ നടന്ന ടി 20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറിയിരുന്നു.

Content highlights: bcb president tamim iqbal seeks government intervention for india tour

dot image
To advertise here,contact us
dot image