രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍

കഴിഞ്ഞ ദിവസം വരെ മുസ്‌കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നെന്നാണ് വിവരം

രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍
dot image

ചണ്ഡീഗഡ്: രാജ്യാന്തര കബടി താരം ഷീലു ബല്‍ഹാരയുടെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടിലാണ് 23കാരിയായ മുസ്‌കാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

2023നാണ് റോഹ്തകിലെ മെഹാം സ്വദേശിനിയായ മുസ്‌കാനുമായി ഷീലു ബല്‍ഹാരയുടെ വിവാഹം നടക്കുന്നത്. ദമ്പതികള്‍ക്ക് ഒരുവര്‍ഷം മുമ്പ് മകന്‍ ജനിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പോ മറ്റോ വീട്ടില്‍ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ മുസ്‌കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നെന്നാണ് വിവരം. നൃത്ത വീഡിയോ അടക്കം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

പൊലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുടുബത്തിന്റെ മൊഴിയും ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: The wife of international kabaddi player Sheelu Balhara was found at the couple's residence, leading to an official investigation. Authorities are examining the circumstances surrounding the incident, and further information is expected as the inquiry continues.

dot image
To advertise here,contact us
dot image