യുഎഇ പൗരന്മാർക്ക് വ്യോമയാന മേഖലയിൽ സുവർണ്ണാവസരം; കരിയർ ഓപ്പൺ ഡേയുമായി ഫ്ലൈദുബായ്

വ്യോമയാന മേഖലയിൽ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ഇമാറാത്തി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്

യുഎഇ പൗരന്മാർക്ക് വ്യോമയാന മേഖലയിൽ സുവർണ്ണാവസരം; കരിയർ ഓപ്പൺ ഡേയുമായി ഫ്ലൈദുബായ്
dot image

യുഎഇ പൗരന്മാർക്കായി വ്യോമയാന മേഖലയിൽ മികച്ച കരിയർ അവസരങ്ങളും തൊഴിൽ പരിശീലന പരിപാടികളും ഒരുക്കിക്കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈദുബായ് 'യുഎഇ നാഷണൽ കരിയർ ഓപ്പൺ ഡേ' സംഘടിപ്പിക്കുന്നു. രാജ്യത്തെ സ്വദേശിവത്ക്കരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിന്റെ ഭാഗമായാണ് ഫ്ലൈദുബായ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് 16-ന് ഫ്ലൈദുബായ് കാമ്പസിൽ വെച്ചാണ് ഓപ്പൺ ഡേ നടക്കുന്നത്.

വ്യോമയാന മേഖലയിൽ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ഇമാറാത്തി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫ്ലൈദുബായിലെ ടാലന്റ് ഡെവലപ്‌മെന്റ് ടീമുമായി നേരിട്ട് സംവദിക്കാനും കമ്പനിയിലെ വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും തങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുതകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന പ്രോഗ്രാമുകളെക്കുറിച്ചും നേരിട്ടറിഞ്ഞ് മനസ്സിലാക്കാനും പങ്കെടുക്കുന്നവർക്ക് ഇതിലൂടെ സൗകര്യമുണ്ടാകും.

ദേശീയ പ്രതിഭകളെ വ്യോമയാന രംഗത്തേക്ക് ആകർഷിക്കാനും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉയർന്ന തസ്തികകളിലേക്ക് പ്രാപ്തരാക്കാനും ഈ കരിയർ മേള സഹായിക്കും. ഗതാഗത-വ്യോമയാന മേഖലകളിൽ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.

Content Highlights: Flydubai has announced a career open day aimed at providing UAE nationals with opportunities in the aviation sector. The initiative seeks to attract young talent and support career growth in one of the region's key industries.

dot image
To advertise here,contact us
dot image