

സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ അനായാസമായ ഒരു റണ്ണൗട്ട് അവസരം പാഴാക്കി ഇഷാന്‍ കിഷന്‍. തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചതിനിടെ താരം വരുത്തിയ ഒരു പിഴവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Ishan Kishan had an absolute nightmare out there.😂#ZIMvsIND #IshanKishan pic.twitter.com/ZVVXCJB590
— Sahil (@SahilSinghadiya) July 25, 2026
ബാറ്റിംഗിനിടെ ക്രീസിന് പുറത്തായിരുന്ന സിംബാബ്‌വെ താരം ന്യൂമാന്‍ ഞാമുരിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇഷാന്‍ കിഷന്‍ അശ്രദ്ധമായി നഷ്ടപ്പെടുത്തിയത്. പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല.
വളരെ അശ്രദ്ധമായി കിഷന്‍ പന്ത് സ്റ്റംപിന് നേരെ എറിയുകയായിരുന്നു. എന്നാല്‍, പന്ത് സ്റ്റംപില്‍ സ്റ്റംപില്‍ കൊള്ളിക്കാന്‍ കിഷന് സാധിച്ചില്ല. സിംബാബ്‌വെ താരമാവട്ടെ ക്രീസിനടുത്ത് പോലും ഉണ്ടായിരുന്നില്ല.
മത്സരത്തിൽ ഇന്ത്യ 90 റൺസിന്റെ ജയം നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 120 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ രണ്ടാം ടി 20 യും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ടി 20 ഇന്ത്യ ജയിച്ചിരുന്നു. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ആശ്വാസ ജയമാണ് സിംബാബ്‌വെയുടെ ലക്ഷ്യം.
Content highlights:ishan kishan misses easy run out chance video