'രോഹിത് ശർമ പറഞ്ഞത് അന്ന് ഉൾക്കൊള്ളാനായിരുന്നില്ല'; മനസുതുറന്ന് സഞ്ജു സാംസൺ

ഇന്ത്യയെ 2026 ഐസിസി ടി20 ലോകകിരീടത്തിൽ മുത്തമിടിക്കുന്നതിലും സഞ്ജു നിർണായക പങ്ക് വഹിക്കുകയും പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്ക്കാരം നേടുകയും ചെയ്തു

'രോഹിത് ശർമ പറഞ്ഞത് അന്ന് ഉൾക്കൊള്ളാനായിരുന്നില്ല'; മനസുതുറന്ന് സഞ്ജു സാംസൺ
dot image

2026 ഫെബ്രുവരിയിൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ പലപ്പോഴും മലയാളി താരം സഞ്ജു സാംസണിന് ബെഞ്ചിലായിരുന്നു സ്ഥാനം. ആദ്യ മത്സരങ്ങളിൽ ഒന്നും അവസരം ലഭിക്കാതിരുന്ന താരത്തിന് അവസാന മത്സരങ്ങളിൽ ആണ് അവസരം ലഭിച്ചത്. തുടർന്ന് മിന്നും പ്രകടനത്തോടെ ഇന്ത്യയെ കിരീടത്തിൽ മുത്തമിടിക്കുന്നതിലും സഞ്ജു നിർണായക പങ്ക് വഹിക്കുകയും പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്ക്കാരം നേടുകയും ചെയ്തു. എന്നാൽ, ഒരു വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരമിപ്പോൾ.

മത്സരങ്ങൾ അവസരം ലഭിക്കാതിരുന്നപ്പോള്‍, തനിക്ക് ടീമില്‍ ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്ന രോഹിത് ശര്‍മയുടെ വാക്കുകള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് സഞ്ജുവിന്റെ ആ വെളിപ്പെടുത്തൽ.

'ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ ഞാൻ മാനസികമായി തളർന്നിരിക്കുകയായിരുന്നു. എന്നാൽ, അതിന് ശേഷം രോഹിത് ശര്‍മ ആത്മവിശ്വാസം നല്‍കിയെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിനുള്ള പരിചയസമ്പത്തുകൊണ്ട് പറഞ്ഞതാണെങ്കിലും ആ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല', സഞ്ജു തുറന്നുപറഞ്ഞു. ആ നിരാശയിൽ നിന്ന് പുറത്തുവരാൻ ദിവസങ്ങൾ വേണ്ടി വന്നെന്നും തന്റെ ലക്ഷ്യമെന്ത്, എന്തിനുവേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്നുള്ള ചോദ്യങ്ങൾ സ്വയം ചോദിച്ച് ഒരു തിരിച്ചുവരവിന് താൻ തയ്യാറെടുക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ ഇന്ത്യ - അയർലണ്ട്, ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരകളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ആദ്യ മത്സരത്തിൽ കളത്തിലറങ്ങിയയെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. പിന്നീട് വന്ന രണ്ടാം മത്സരത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിക്കുകയും മൂന്ന്, നാല് ടി20 മത്സരങ്ങളിൽ വൈഭവ് സൂര്യവംശിയെ കളത്തിലിറക്കുകയുമാണ് ചെയ്തിരുന്നത്. അഞ്ചാം മത്സരത്തിൽ സഞ്ജുവിന് കളിച്ചെങ്കിലും 27 റൺസ് മാത്രമായിരുന്നു താരത്തിന് നേടാനായിരുന്നത്.

Content highlight: Sanju Samson opens up about Rohit Sharma advice

dot image
To advertise here,contact us
dot image