ട്രാക്കും ഫീൽഡും ഉണരുന്നു; കോമൺവെൽത്ത് ഗെയിംസിന് ഇനി 2 നാൾ

126 കായികതാരങ്ങൾ അടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലേക്ക് പറന്നിരിക്കുന്നത്

ട്രാക്കും ഫീൽഡും ഉണരുന്നു; കോമൺവെൽത്ത് ഗെയിംസിന് ഇനി 2 നാൾ
dot image

ഫിഫ ലോകകപ്പ് ആവേശം അവസാനിച്ചു. ഇനി കായികപ്രേമികളുടെ കണ്ണുകൾ ഗ്ലാസ്‌ഗോയിലേക്ക്. രണ്ട് നാളുകൾക്ക് അപ്പുറം സ്കോട്ലാൻഡിലെ ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് ഗെയിംസിന് തിരശീല ഉയരുന്നു. ജൂലൈ 23ന് ഓവോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 27 നാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ തുടങ്ങുന്നത്.

126 കായികതാരങ്ങൾ അടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലേക്ക് പറന്നിരിക്കുന്നത്. 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 2022ൽ ബെര്‍മിങ്‌ഹാമിൽ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അങ്ങനെ ആകെ മൊത്തം 61 മെഡലുകൾ.

ഇന്ത്യ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഈ തവണത്തെ കോമൺവെൽത്ത് ഗെയിംസിലേക്കും ഉറ്റുനോക്കുനത്ത്. അതിൽ ആറ് പ്രമുഖ താരങ്ങളാണ് ഉൾപ്പെടുന്നത്. വിശാല്‍ ടികെ, ഗുല്‍വീര്‍ സിങ്, രശ്ദീപ് കൗര്‍, പരുള്‍ ചൗധരി, സന്തോഷ് കുമാര്‍ തമിളരശന്‍, രാജേഷ് രമേഷ് എന്നിവരാണ് ട്രാക്ക് ഇനങ്ങളിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ.

Content highlights: Commonwealth Games 2026 starts in two days Glasgow

dot image
To advertise here,contact us
dot image