സൗദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കഴിഞ്ഞ 15 വർഷമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സൗദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
dot image

സൗദി അറേബ്യയിൽ ദീർഘകാലമായി പ്രവാസിയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരിയെ (53) ഹഫർ അൽ ബാത്തിനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15 വർഷമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരേതനായ അഷ്‌റഫ് അൻസാരിയുടെ ഭാര്യ ഹസീനയാണ്. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവർ മക്കളാണ്.

മരണവിവരമറിഞ്ഞ് ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ നിയമനടപടികൾക്കായി രംഗത്തിറങ്ങി. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ രേഖകൾ വേഗത്തിൽ ലഭ്യമാക്കുകയും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കുകയും ചെയ്തു.

Content Highlights: An Indian expatriate in Saudi Arabia died following a heart attack. The incident has saddened the local expatriate community, while arrangements are underway to complete the necessary formalities.

dot image
To advertise here,contact us
dot image