

ലോകകപ്പ് ജേതാക്കളായെങ്കിലും ടി 20 യിൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. നായക മാറ്റം കഴിഞ്ഞെത്തിയ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനോടും അയര്‍ലന്‍ഡിനോടും തുടര്‍ച്ചയായി പരമ്പരകള്‍ തോറ്റു.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിരെ മുന്‍ താരം ഹനുമ വിഹാരി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ടീം സെലക്ഷനിലും കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളിലും വ്യക്തമായ പിഴവുകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ടീമിലെ ഓപ്പണിംഗ് സ്ഥാനത്ത് നടന്ന 'മ്യൂസിക്കല്‍ ചെയര്‍' പോലെയുള്ള മാറ്റങ്ങള്‍ ടീമിന് വലിയ തിരിച്ചടിയായെന്ന് വിഹാരി ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണിനെ തുടര്‍ച്ചയായി കളിപ്പിക്കുന്നതിന് പകരം പരീക്ഷിച്ച വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ഒരു കളിക്കാരന് കുറഞ്ഞത് അഞ്ച്-ആറ് മത്സരങ്ങളെങ്കിലും അവസരം നല്‍കി മാത്രം തീരുമാനമെടുക്കണമെന്നും, അല്ലാതെ പെട്ടെന്ന് ടീമില്‍ നിന്ന് പുറത്താക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും വിഹാരി പറഞ്ഞു.
ഗൗതം ഗംഭീറിന് ചില പ്രത്യേക കളിക്കാരോട് താല്പര്യമുണ്ടെന്നും അവര്‍ക്ക് ടീമില്‍ അമിത പരിഗണന ലഭിക്കുന്നുണ്ടെന്നും വിഹാരി ആരോപിച്ചു.
ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ ഫോമിലല്ലെങ്കിലും ടീമില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും പരാജയപ്പെട്ടപ്പോള്‍ രവി ബിഷ്‌നോയിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
content highlights: hanuma vihari criticize gautam gambhir favoritism team india selection