മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യൻ സംഘപരിവാറിന് പേടിയാണ്, വിദ്യ ബാലൻ പിന്മാറിയതിന് പിന്നിലും രാഷ്ട്രീയം

നിർമാതാവിന് നഷ്ടം വന്ന സിനിമയാണ്. എനിക്ക് അക്കാര്യത്തിൽ പ്രൊഡ്യൂസറോട് വിഷമമുണ്ട്. കാരണം ഞാൻ അദ്ദേഹത്തോട് ആ രീതിയിൽ നീതി കാണിച്ചില്ല.

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യൻ സംഘപരിവാറിന് പേടിയാണ്, വിദ്യ ബാലൻ പിന്മാറിയതിന് പിന്നിലും രാഷ്ട്രീയം
dot image

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും ലഭിച്ചിരുന്നു. മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബോളിവുഡ് നദി വിദ്യ ബാലനായിരുന്നു മാധവിക്കുട്ടിയുടെ വേഷം അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നത്. എന്നാല്‍ നടി സിനിമയില്‍ നിന്നു മാറിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിദ്യ ബാലൻ സിനിമയിൽ നിന്ന് പിന്മാറാനായുള്ള കാരണം പറയുകയാണ് കമൽ. മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യൻ സംഘപരിവാറിന് പേടിയാണെന്നും ഈ കാരണം കൊണ്ട് തന്നെയാകാം നടി സിനിമയിൽ നിന്ന് പിന്മാറിയതെന്നും കമൽ പറഞ്ഞു. സിനി​ഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിദ്യ ബാലൻ ആമിയിൽ നിന്ന് പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയാണ്. മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാരുകാർക്ക് പേടിയാണ്. വിദ്യ ബാലൻ ഹിന്ദിയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ്. അവർ അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചാൽ ബോളിവുഡിൽ ബാധിക്കുമോ എന്ന തോന്നൽ അവസാന നിമിഷം അവർക്ക് വന്നു. ആരൊക്കെയോ അവരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകും എന്നാണ് ഞാൻ മനസിലാക്കുന്നത്.

സിനിമയെ സംബധിച്ചിടത്തോളം വ്യക്തിപരമായി ഞാൻ വിജയിച്ചു. ആമി സാമ്പത്തികമായി നഷ്ടമായിരുന്നു. നിർമാതാവിന് നഷ്ടം വന്ന സിനിമയാണ്. എനിക്ക് അക്കാര്യത്തിൽ പ്രൊഡ്യൂസറോട് വിഷമമുണ്ട്. കാരണം ഞാൻ അദ്ദേഹത്തോട് ആ രീതിയിൽ നീതി കാണിച്ചില്ല. നഷ്ടം വരാൻ കാരണങ്ങളിൽ ഒന്നിൽ വിദ്യാബാലൻ മാറിയതും പിന്നെ അത്തരത്തിൽ നേട്ടം ഉണ്ടാക്കാൻ പറ്റുന്ന കഥയുമായിരുന്നില്ല സിനിമയുടേത്. ബയോപികിന് അങ്ങനെ ഒരു പ്രശ്നം ഉണ്ട്; കമൽ പറഞ്ഞു.

Content Highlights: Director Kamal has reiterated that political influences played a significant role in Vidya Balan's exit from Aami, his biopic on Kamala Das (Madhavikutty). While Vidya had previously cited creative differences, Kamal has maintained that external political factors also contributed to her withdrawal before the film eventually went ahead with Manju Warrier in the lead role.

dot image
To advertise here,contact us
dot image