

വനിതാ ടി20 ലോകകപ്പിൽ ഇന്ന് നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം കാണാനെത്തി താരനിര. സെമി പ്രവേശനം ഉറപ്പിക്കാൻ ഇന്ന് ഓസീസിനെതിരെ വിജയം അനിവാര്യമായിരുന്നു. എങ്കിലും ആറ് വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തി സെമി യോഗ്യത നേടിയത്. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലി മുതൽ ശിഖര്‍ ധവാൻ വരെ ഇന്ത്യൻ വനിതകൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗാലറിയിൽ ഉണ്ടായിരുന്നു.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലി, പങ്കാളി അനുഷ്ക ശർമ, ഇന്ത്യന്‍ ടീമിന്റെ മുന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ഇന്ത്യൻ മുൻ ഓപ്പണർ ശിഖര്‍ ധവാൻ, സോഫി ഷൈൻ എന്നിവരായിരുന്നു വനിതാ ലോകകപ്പിനെ താരപ്രഭയിൽ മുക്കിയ പ്രമുഖർ. താരനിരകൊണ്ട് സ്റ്റേഡിയം സമ്പന്നമായിരുനെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യൻ വനിതകളെ മുട്ടുകുതിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ വനിതകൾ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.
ആദ്യം ബാറ്റ് വീശാനത്തെത്തിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഓപ്പണറായ സ്‌മൃതി മന്ദനാ ആറ് ബൗണ്ടറികളടക്കം 37 പന്തുകളിൽ നിന്ന് 38 റൺസായിരുന്നു നേടിയത്. സഹഓപണർ ഷെഫാലി വർമ 26 പന്തുകളിൽ നിന്ന് 34 റൺസും സ്വന്തമാക്കി. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 27 ബൗളുകളിൽ നിന്ന് 56 റൺസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളുമായിരുന്നു താരത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ജെമീമയും ഇന്ത്യയ്ക്കായി മികച്ച് നിന്നു. 28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും അടക്കം 34 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ശ്രീ ചരണി രണ്ട് വിക്കറ്റും, രേണുക സിംഗ്, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ തുടക്കം ഒന്ന് പതറിയെങ്കിലും എല്ലിസ്, ആഷ്‌ലീ ഗാർഡ്‌നർ എന്നിവരുടെ അർധസെഞ്ചുറി നേട്ടം രക്ഷയാവുകയായിരുന്നു. ബൗളിങ്ങിൽ ക്യാപ്റ്റൻ സോഫി മോളിനക്സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Content highlight: Women's T20 World Cup Virat Kohli and Ravi Shastri attend India vs Australia match