ശ്രേയസില്ലാത്ത തുടക്കം; ആദ്യ ടി 20 യിൽ ഇന്ത്യയെ അട്ടിമറിച്ച് അയർലാൻഡ്

അയർലാൻഡുമായുള്ള ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് തോൽവി

ശ്രേയസില്ലാത്ത തുടക്കം; ആദ്യ ടി 20 യിൽ ഇന്ത്യയെ അട്ടിമറിച്ച് അയർലാൻഡ്
dot image

അയർലാൻഡുമായുള്ള ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് തോൽവി. ഇതാദ്യമായാണ് അയർലാൻഡിനോട് ഇന്ത്യ ഒരു മാച്ചിൽ തോൽക്കുന്നത്. ശ്രേയസ് അയ്യർ എന്ന പുതിയ ക്യാപ്റ്റന് കീഴിൽ ഇറങ്ങിയ ഇന്ത്യ അയർലാൻഡ് മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യത്തിന് 34 റൺസകലെ വീണു.

ഇന്ത്യൻ ടോപ് ഓർഡറിൽ 20 പന്തിൽ 50 റൺസ് നേടിയ അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസൺ (5 ), ഇഷാൻ (1 ), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3 ) എന്നിവരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായി.

Also Read:

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ലോര്‍ക്കാൻ ടക്കറുടെ അര്‍ധസെഞ്ചുറിയുടെയും ഗാരെത് ഡെലാനിയുടെ ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

36 പന്തില്‍ 50 റണ്‍സെടുത്ത ടക്കറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഡെലാനി 32 പന്തില്‍ 49 റണ്‍സെടുത്തു.

Content highlights: ireland historical win vs india in first t20

dot image
To advertise here,contact us
dot image