

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ചിത്രം ആണ് ബ്രോ ഡാഡി. ഒരു കോമഡി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമ ഒടിടി റിലീസായി ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണം ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് മനസുതുറക്കുകയാണ് പൃഥ്വിരാജ്. ഹിറ്റ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്.
റിപ്പീറ്റ് വാല്യു ഉള്ള പടമാണ് ബ്രോ ഡാഡി എന്ന് അവതാരകന്‍ പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് മനസുതുറന്നത്. 'ഇപ്പോള്‍ ആള്‍ക്കാര്‍ അങ്ങനെ പറയുമ്പോള്‍ സ്ട്രേഞ്ച് ആയി തോന്നാം. ബ്രോ ഡാഡി എന്ന പ്രോജക്റ്റ് ഓണ്‍ ആവുമ്പോള്‍ അതിന്‍റെ ബ്രീഫ് തന്നെ അങ്ങനെ ആയിരുന്നു. ഇത് ഡയറക്റ്റ് ഒടിടി റിലീസ് പോവുന്ന സിനിമ ആയിരിക്കുമെന്ന് 99 ശതമാനം ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കാരണം നമ്മള്‍ അങ്ങനെയൊരു സമയത്താണ് ഷൂട്ട് തുടങ്ങുന്നത്. തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
സ്ട്രീമിംഗ് പാര്‍ട്നര്‍ ഒക്കെ തുടക്കത്തിലേ നമുക്കൊപ്പം സഹകരിച്ചിരുന്നു. ടിവിയിലൊക്കെ ആളുകള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു പടം എന്നതായിരുന്നു സിനിമയുടെ ബ്രീഫ്. ആ സിനിമ എങ്ങനെയാണ് സ്റ്റേജ് ചെയ്തിരിക്കുന്നതെന്നും ഷൂട്ട് ചെയ്തിരിക്കുന്നതെന്നും പരിശോധിച്ചാല്‍, ഒട്ടും റിയല്‍ അല്ല എന്ന് മനസിലാവും. ജോണ്‍ കാറ്റാടി ഇടുന്ന കുര്‍ത്തയുടെ കളറും പിന്നിലുള്ള ഭിത്തിയുടെ നിറവും ഒരുപോലെയാണ്. അങ്ങനെയൊക്കെയാണ് ചിത്രീകരിച്ചത്. ഒട്ടും റിയല്‍ അല്ലാതെ. നീളമുള്ള ഒരു ആഡ് ഫിലിം പോലെ. അതിനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ എത്രത്തോളം വിജയിക്കാന്‍ സാധിച്ചുവെന്ന് അറിയില്ല', പൃഥ്വിയുടെ വാക്കുകൾ.
മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത് എൻ ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ദീപക് ദേവാണ്.
Content Highlights: Prithviraj Sukumaran reveals that the creative brief for the film was to make it feel like a long-form advertisement that audiences would enjoy watching repeatedly, offering fresh insight into its concept.