അടികൊണ്ട് പ്രസിദ്ധ് കൃഷ്‌ണ; ഇന്ത്യയ്ക്കെതിരെ അയർലാൻഡിന് മികച്ച സ്കോർ

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 183 റണ്‍സ് വിജയലക്ഷ്യം

അടികൊണ്ട് പ്രസിദ്ധ് കൃഷ്‌ണ; ഇന്ത്യയ്ക്കെതിരെ അയർലാൻഡിന് മികച്ച സ്കോർ
dot image

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ലോര്‍ക്കാൻ ടക്കറുടെ അര്‍ധസെഞ്ചുറിയുടെയും ഗാരെത് ഡെലാനിയുടെ ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

36 പന്തില്‍ 50 റണ്‍സെടുത്ത ടക്കറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഡെലാനി 32 പന്തില്‍ 49 റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

പ്രസിദ്ധ് കൃഷ്‌ണ നാലോവർ എറിഞ്ഞ് 57 റൺസ് വിട്ടുകൊടുത്തു . നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Content highlights:india vs ireland 1st t20i match updates

dot image
To advertise here,contact us
dot image