പരിക്കേറ്റ നിതീഷിന് പകരക്കാരനായി; ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തി

ഓൾറൗണ്ടറായ സൂര്യൻഷ് ഷെഡ്ഗെയെയാണ് ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്

പരിക്കേറ്റ നിതീഷിന് പകരക്കാരനായി; ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തി
dot image

ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - അയർലണ്ട് പര്യടങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ പുറത്തായ നിതീഷ് കുമാർ റെഡ്ഢിക്ക് പകരക്കാരനായി. ഓൾറൗണ്ടറായ സൂര്യൻഷ് ഷെഡ്ഗെയെയാണ് ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അടുത്തിടെ അഫ്ഗാനെതിരെ നടന്ന ഏകദിന പരമ്പരയിൽ വച്ചായിരുന്നു നിതീഷിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് തുടയിലെ പേശികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്നും കണ്ടെത്തുകയായിരുന്നു. നാൾ ആഴ്ച്ചയെങ്കിലും താരത്തിന് ഏറ്റവും കുറഞ്ഞത് വിശ്രമം വേണ്ടിവരും എന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരം.

അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയിൽ 'ഇന്ത്യ എ'ക്കായി വളരെ മികച്ച പ്രകടനമായിരുന്നു നിതീഷ് പുറത്തെടുത്തിരുന്നത്. ആ പ്രകടനമായിരുന്നു താരത്തിന് സീനിയർ ടീമിലേക്കുള്ള വാതിലുകൾ തുറക്കുന്നതിൽ നിർണായകമായത്.

Content highlight: Suryansh Shedge replaces injured Nitish Kumar Reddy

dot image
To advertise here,contact us
dot image