ഇതിഹാസതാരങ്ങൾ ധരിച്ച 'നമ്പർ 3' ഇനി വൈഭവിന്; പ്രതികരണവുമായി താരം

തന്റെ കയ്യിൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്‍റെ ആ നീലക്കുപ്പായം ലഭിച്ച നിമിഷത്തെക്കുറിച്ചും വൈഭവ് പറഞ്ഞിരുന്നു

ഇതിഹാസതാരങ്ങൾ ധരിച്ച 'നമ്പർ 3' ഇനി വൈഭവിന്; പ്രതികരണവുമായി താരം
dot image

ഇന്ത്യൻ സീനിയർ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശിക്ക് ജേഴ്‌സി കൈമാറിയിരിക്കുകയാണ് ബിസിസിഐ. ഹർഭജൻ സിംഗ്, സുരേഷ് റെയ്ന എന്നി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾ ധരിച്ചിരുന്ന മൂന്നാം നമ്പർ ജേർസിയാണ് ഇനി പന്തിനഞ്ചുകാരനായ വൈഭവ് സൂര്യവംശി മൈതാനത്തിറങ്ങുന്നത്.

തന്റെ കയ്യിൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്‍റെ ആ നീലക്കുപ്പായം ലഭിച്ച നിമിഷത്തെക്കുറിച്ചും വൈഭവ് പറഞ്ഞിരുന്നു. തന്റെ സ്വപ്നം സഫലമായെന്നും ജേഴ്‌സി കയ്യിൽ കിട്ടിയ നിമിഷത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്നും ആയിരുന്നു വൈഭവന്റെ പ്രതികരണം.

'എനിക്ക് ജേഴ്‌സി കയ്യിൽ കിട്ടിയപ്പോൾ തോന്നിയ വികാരത്തെ വാക്കുകളാൽ വിവരിക്കാനാകില്ല. ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ആദ്യ ദിനം മുതൽ ഞാൻ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഈ നേട്ടത്തിന് വേണ്ടി മാത്രമാണ്. ഇന്ന് ആ സ്വപ്നം സഫലമായിരിക്കുന്നു. ഹോട്ടൽ മുറിയിലേക്ക് ഈ ജേഴ്‌സി എത്തിയപ്പോൾ എങ്ങിനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ. ആ ടീ ഷർട്ട് കണ്ട നിമിഷം മുതൽ എന്‍റെ മുഖത്തെ ചിരി മാറിയിട്ടില്ലെന്നായിരുന്നു', വൈഭവ് തുറന്നുപറഞ്ഞു.

Content highlights: Vaibhav Suryavanshi gets legendary jersey number 3 BCCI team India updates

dot image
To advertise here,contact us
dot image