

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. വിജയ്‌യെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പരാമർശങ്ങളാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഉദയനിധി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. ചെംഗൽപട്ട് കുടുംബക്കോടതിയിൽ ഭർത്താവിനെ അന്വേഷിച്ച് ഭാര്യ എത്തേണ്ടി വന്ന കഥ തമിഴ്നാടിന് അറിയാം എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ എക്‌സിൽ കുറിച്ചത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം 2025 ഡിസംബറിൽ ചെംഗൽപട്ട് കുടുംബക്കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയെ പരോക്ഷമായി പരാമർശിക്കുന്നതാണ് ഉദയനവിധി സ്റ്റാലിൻ്റെ കുറിപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കർഷകർ പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയിലാണു സമരം ചെയ്യുന്നതെന്ന വിജയിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണ്. 'ഞാൻ ഒരു ചെറിയ കഥ പറയുകയാണ്' എന്ന അദ്ദേഹത്തിന്റെ പരാമർശം കർഷക സമൂഹത്തിന്റെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തമിഴ്നാടിന് ചെംഗൽപട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിച്ച് ഭാര്യ എത്തിയ കഥയും അറിയാം. അതിനാൽ, വിജയ്, അത് ഇപ്പോഴത്തേങ്കിലും മറക്കുന്നതാണ് നല്ലത് എന്നായിരുന്നു വിജയ് എക്സ് പോസ്റ്റിൽ കുറിച്ചത്. വിജയ്‌യും സംഗീത സ്വർണ്ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെംഗൽപട്ട് കുടുംബക്കോടതിയിൽ പരിഗണനയിലാണ്. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 7-നാണ് നിശ്ചയിച്ചിരിക്കുന്നത്.
വിജയ് നിയമസഭയിൽ വിജയ് നടത്തിയ 'കാണാതായ ഒരാളുടെ കഥ' എന്ന പരാമർശത്തിനെതിരെയാണ് ഉദയനിധി സ്റ്റാലിൻ്റെ വിമർശനം എന്നാണ് വിലയിരുത്തൽ. എ കെ സ്റ്റാലിനെ ലക്ഷ്യമിട്ടാണ് വിജയ് ഇത്തരമൊരു വിമർശനം നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. സ്റ്റാലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.
നേരത്തെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഡിഎംകെ ഭരണകാലത്ത് 'പാർട്ടി ഫണ്ട്' എന്ന പേരിൽ പൊതുപണം ദുരുപയോഗം ചെയ്തെന്നും ആ പണം തിരിച്ചുപിടിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ആരോപണത്തിന് തെളിവുണ്ടെങ്കിൽ മാത്രമേ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്താവൂ എന്ന് ചൂണ്ടിക്കാട്ടി ഉദയനിധി സ്റ്റാലിൻ ചട്ടപ്രകാരം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഗവർണറുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെടൽ അനുവദിക്കില്ലെന്നായിരുന്നു സ്പീക്കർ ജെസിഡി പ്രഭാകറിൻ്റെ നിലപാട്. ഇതോടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധം തുടരുകയും പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് പ്രസംഗം പുനരാരംഭിച്ച വിജയ് ഡിഎംകെ സർക്കാരിനെപ്പോലെ അഴിമതിയിൽ ഏർപ്പെടാനോ പൊതുഖജനാവ് കൊള്ളയടിക്കാനോ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. പ്രസംഗത്തിനിടെ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വൈറലായ കൈ കൊണ്ടുള്ള ആംഗ്യം വിജയ് അനുകരിച്ചതും ചർച്ചയായിരുന്നു. . താന്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അഴിമതി നടത്തുന്നവരെ വെറുതെ വിടില്ലെന്നും അതിന് ഉത്തരവാദികളായവരെ പുറത്തുകൊണ്ട് വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Content Highlights- Udhayanidhi Stalin criticized actor-turned-politician Vijay, saying Tamil Nadu knows the story of a wife searching for her husband in family court. Read the latest political remarks and the controversy.