വേനല്‍ക്കാലം കഠിനമാകും; ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങാന്‍ ബിസിസിഐ ആലോചന

കടുത്ത വേനല്‍ക്കാലത്ത് മത്സരങ്ങള്‍ നടത്തുന്നത് പ്രതസന്ധിയാകുമെന്നതിനാലാണ് നേരത്തെ തുടങ്ങാൻ പദ്ധതിയിടുന്നത്

വേനല്‍ക്കാലം കഠിനമാകും; ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങാന്‍ ബിസിസിഐ ആലോചന
dot image

അടുത്ത സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നേരത്തെ തുടങ്ങാനുള്ള പദ്ധതിയുമായി ബിസിസിഐ. കടുത്ത വേല്‍ക്കാലം മുന്നില്‍ക്കണ്ടാണ് ബിസിസിഐയുടെ നടപടി. സാധാരണയായി മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആണ് ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അവസാനിക്കുന്നത്. ഇക്കഴിഞ്ഞ എഡിഷന്‍ 2026 മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെയായിരുന്നു ഉണ്ടായിരുന്നത്.

അടുത്ത സീസണ്‍ മാര്‍ച്ച് 10 മുതല്‍ മെയ് 15 വരെയയാക്കാനാണ് നീക്കം. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വെളിപ്പെടുത്തി. പക്ഷ, 2027 ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 14 മുതല്‍ മെയ് 30 വരെ നടക്കുമെന്ന് നേരത്തെ ഫ്രാഞ്ചൈസികളെ അറിയിച്ചിരുന്നു. ഇതില്‍ മാറ്റമുണ്ടായേക്കുമെന്നാണ് വിവരം.

കളിക്കാര്‍ക്കും കാണികള്‍ക്കും ഒട്ടും അനുകൂലമല്ലാത്ത സാഹചര്യമാണുള്ളതെന്നും അതിനാലാണ് മത്സരസമയം മാറ്റാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും ബിസിസിഐ സെക്രട്ടറി പറയുന്നു. ഐപിഎല്‍ സീസണുകളിലെ കഠിനമായ കാലാവസ്ഥയെക്കുറിച്ച് കളിക്കാരും ക്രിക്കറ്റ് പ്രേമികളും പരാതികളുയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ ക്രമീകരണം. ടൂര്‍ണമെന്റ് മികച്ച അന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും സൈക്കിയ പറഞ്ഞു. ഐപിഎല്‍ ക്രിക്കറ്റിനെ ജനകീയമായി നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: The Summer Will Be Harsh; BCCI Considering Earlier Start for IPL Matches

dot image
To advertise here,contact us
dot image