വൈഭവ് മാത്രമല്ല, മാതാപിതാക്കളും ഇംഗ്ലണ്ടിലേക്ക്; ചെലവ് വഹിക്കുക ബിസിസിഐ

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലാണ് വൈഭവ് സൂര്യവംശി കളിക്കുക

വൈഭവ് മാത്രമല്ല, മാതാപിതാക്കളും ഇംഗ്ലണ്ടിലേക്ക്; ചെലവ് വഹിക്കുക ബിസിസിഐ
dot image

ജൂണ്‍ 26-നാണ് അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 ക്രിക്കറ്റ് മത്സരം. പരമ്പരയില്‍ രണ്ടുമത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം ജൂലായ് ഒന്നുമുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യയുടെ അടുത്ത ടി20 മത്സരങ്ങള്‍. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശി ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ താരം കളിക്കാനിറങ്ങിയാല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കും. ഐപിഎലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

അതേസമയം, വൈഭവിന്റെ പ്രായം പരിഗണിച്ച് താരത്തെ അനുഗമിക്കാന്‍ മാതാപിതാക്കള്‍ക്ക് ബിസിസിഐ അനുമതി നല്‍കി. പതിനഞ്ചുകാരനായ താരത്തിനുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ മാതാപിതാക്കള്‍ കൂടെയുണ്ടാകുന്നത് സഹായകരമാകുമെന്നാണ് ബിസിസിഐ പറയുന്നത്. ഇവരെ അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമെത്തിക്കാനുള്ള ചെലവ് ബിസിസിഐ വഹിക്കും. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചു.

സീനിയര്‍ ടീമില്‍ സാധാരണ 15 വയസ്സുള്ള താരങ്ങളൊന്നും ടീമില്‍ ഉണ്ടാകാറില്ല. എന്നാല്‍ നമുക്ക് അങ്ങനൊരു താരമുണ്ട്. ഒരുകാലത്ത് ഇതുപോലെ നമ്മുടെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത് സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. ഇത്രയും ചെറിയകുട്ടി സീനിയര്‍ ടീമിന്റെ ഭാഗമാകുമ്പോള്‍ അദ്ദേഹം ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടേക്കം. ടീമുമായി പൊരുത്തപ്പെടുന്നത് വരെ വൈഭവിനൊപ്പം രക്ഷിതാക്കളെ ഉള്‍പ്പെടുത്തും' -സൈക്കിയ പറഞ്ഞു.

content highlights: Not Just Vaibhav, His Parents Are Also Going to England; BCCI to Bear the Expenses

dot image
To advertise here,contact us
dot image