ഗില്ലിന്റെയും ഇഷാന്റെയും സെഞ്ച്വറിക്ക് മറുപടിയില്ല; രണ്ടാം ഏകദിനത്തിൽ അഫ്‌ഗാനെതിരെ വമ്പൻ ജയം

രണ്ടാം ഏകദിനത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ വമ്പൻ ജയവുമായി ഇന്ത്യ

ഗില്ലിന്റെയും ഇഷാന്റെയും സെഞ്ച്വറിക്ക് മറുപടിയില്ല; രണ്ടാം ഏകദിനത്തിൽ അഫ്‌ഗാനെതിരെ വമ്പൻ ജയം
dot image

രണ്ടാം ഏകദിനത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ വമ്പൻ ജയവുമായി ഇന്ത്യ. 170 റൺസിന്റെ തിളക്കമുള്ള വിജയമാണ് അഫ്ഗാൻ നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 402 റൺസ് നേടിയപ്പോൾ അഫ്ഗാന്റെ മറുപടി 232 റൺസിൽ ഒതുങ്ങി.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും സെഞ്ച്വറി നേടി. ഗിൽ 110 പന്തിൽ രണ്ട് സിക്‌സറും 22 ഫോറുകളും അടക്കം 154 റൺസാണ് നേടിയത്. ഇഷാൻ 74 പന്തിൽ ഏഴ് സിക്‌സറും 14 ഫോറുകളും അടക്കം 125 റൺസ് നേടി. രോഹിത് ശർമ 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 48 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാന് വേണ്ടി റഹ്മത് ഷാ 79 റൺസ് നേടി. സദിക്കുള്ള 42 റൺസും റഹ്മാനുള്ള ഗുർബാസ് 41 റൺസും നേടി. അർഷ് ദീപ് സിങ് , ഗുർനൂർ ബ്രാർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.

content highlights:india win second odi vs afghanistan and seal series

dot image
To advertise here,contact us
dot image