പ്രവാസികൾക്ക് ആശ്വാസം; ഷാർജ-ദുബായ് യാത്ര എളുപ്പമാകും, ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ ടണൽ വരുന്നു

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ദുരിതത്തിന് ശാശ്വത പരിഹാരമാകും

പ്രവാസികൾക്ക് ആശ്വാസം; ഷാർജ-ദുബായ് യാത്ര എളുപ്പമാകും, ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ ടണൽ വരുന്നു
dot image

ഷാർജയിൽ നിന്ന് ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി അൽ താവൂൻ ടണൽ നിർമ്മാണം പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ച 750 മില്യൺ ദിർഹത്തിന്റെ വികസന പദ്ധതിയുടെ ഭാഗമാണിത്. അൽ താവൂൻ വഴി അൽ നഹ്ദ ബ്രഡ്ജിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ടണൽ വരുന്നതോടെ ഈ റൂട്ടിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമാകും.

യുഎഇയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ അൽ താവൂനിൽ നിന്ന് അൽ നഹ്ദ ബ്രിഡ്ജ് വഴി ദുബായിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത ഭൂഗർഭ ടണലാണ് ഇവിടെ നിർമ്മിക്കുന്നത്. നിലവിൽ ഈ ഭാഗത്ത് നിന്ന് പുറത്തു കടക്കാൻ 20 മുതൽ 40 മിനിറ്റ് വരെ സമയമെടുക്കുന്നതിനാൽ കടുത്ത ശ്വാസംമുട്ടലിലാണ് യാത്രക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ദുരിതത്തിന് ശാശ്വത പരിഹാരമാകും. ടണൽ നിർമ്മാണത്തിനായി പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി മാറ്റിസ്ഥാപിക്കും.

നിർമ്മാണ പ്രവർത്തനങ്ങൾ കാരണം താൽക്കാലികമായി യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പ്രവാസികൾ വലിയ പ്രതീക്ഷയിലാണ്. നിലവിൽ ഓഫീസുകളിൽ എത്താൻ മണിക്കൂറുകളോളം കുരുക്കിൽ കിടക്കേണ്ടി വരുന്ന സാഹചര്യത്തിന് ഇത് സ്ഥിരമായ പരിഹാരമുണ്ടാക്കും. ട്രാഫിക് മറികടക്കാൻ അൽ മംസാർ, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ബസ് സർവീസുകളെ ആശ്രയിക്കാനടക്കം നിലവിൽ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. നിർമ്മാണ കാലയളവിലെ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്നും ടണൽ വരുന്നതോടെ ദുബായ് യാത്ര കൂടുതൽ സുഗമമാകുമെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.

Content Highlights: A new tunnel connecting Sharjah and Dubai is expected to significantly reduce traffic congestion and improve daily commuting for residents and expatriates. The project is part of broader infrastructure upgrades aimed at enhancing connectivity between the two major UAE cities.

dot image
To advertise here,contact us
dot image