

സിക്‌സറോടെ മത്സരത്തിന് തിരികൊളുത്തിയെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനാകാതെ ഷഫാലി വര്‍മ മടങ്ങിയെങ്കിലും ദൗത്യം ഏറ്റെടുത്ത സ്മൃതി മന്ഥാനയുടെ കരുത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍.
ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ 20 ഓവറില്‍ ഇന്ത്യ 170 റണ്‍സെടുത്തു. 44 പന്തില്‍ രണ്ടുസിക്‌സും ഒമ്പത് ഫോറും അടങ്ങിയ ഇന്നിങ്‌സിലാണ് സ്മൃതി 68 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്തതും സ്‌കോര്‍ ഉയര്‍ത്തി. റിച്ച ഘോഷും (34) പൊരുതി. ദീപ്തി ശര്‍മ (12), ഷഫാലി വര്‍മ (6), ജെമിമ റോഡ്രിഗസ് (ഒന്ന്), ഭാരതി ഫുല്‍മാലി (ഒന്ന്), ശ്രേയങ്ക പാട്ടീല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
പാകിസ്താനുവേണ്ടി സാദിയ ഇഖ്ബാലും ഫാത്തിമ സനയും രണ്ടുവിക്കറ്റ് വീഴ്ത്തി. തസ്മിയ റുബാബും റമീന്‍ ഷമീമും ഓരോ വിക്കറ്റെടുത്തു.
content highlights: Half-century for Smriti Mandhana; Pakistan needs 171 runs to win