

നിലവിലെ ജേതാക്കളായ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്താനാണ് കളിക്കുന്നത്. അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളുമായാണ് ലയണല്‍ മെസ്സിയും സംഘവും അമേരിക്കയിലേക്ക് എത്തിയിരിക്കുന്നത്. ജെ- ഗ്രൂപ്പിലുള്‍പ്പെട്ട അര്‍ജന്റീനയുടെ ആദ്യമത്സരം അള്‍ജീരിയക്കെതിരെയാണ്. ജൂണ്‍ 17-ന് പുലര്‍ച്ചെ 6.30-നാണ് മത്സരം. ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരെയും ഗ്രൂപ്പുഘട്ടത്തില്‍ അര്‍ജന്റീന എതിരിടും. എല്ലാ കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് എത്താനായിരിക്കും അര്‍ജന്റീനയുടെ ശ്രമം. കഴിഞ്ഞ തവണ ഖത്തര്‍ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്റീന തോറ്റിരുന്നു. എന്നാല്‍ പിന്നാലെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച അര്‍ജന്റീന കിരീടത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സന്നാഹ മത്സരങ്ങളില്‍ ഹോണ്‍ഡുറാസ്, ഐസ്ലാന്‍ഡ് എന്നീ ടീമുകളെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന. ഹോണ്‍ഡുറാസിനെ എതിരില്ലാത്ത രണ്ടുഗോളിനും ഐസ്ലാന്‍ഡിനെ എതിരില്ലാത്ത മൂന്നുഗോളിനുമാണ് തകര്‍ത്തത്. പരിക്കില്‍നിന്ന് മുക്തനായി മെസ്സി കളിക്കാനെത്തിയതും ടീമിന് മുതല്‍ക്കൂട്ടാണ്.
ജേഴ്‌സി അനാച്ഛദന വിഡോയിയല്‍ ലയണല്‍ മെസ്സിക്ക് പുറമെ, കോച്ച് ലയണല്‍ സ്‌കലോണി, താരങ്ങളായ ജൂലിയന്‍ അല്‍വാരസ്, എമിലിയാനോ മാര്‍ട്ടിനസ് തുടങ്ങിയവരും അണിനിരക്കുന്നു.
content highlights: Champions are ready; Argentina's jersey unboxing video goes viral