മുതിര്‍ന്ന താരങ്ങളോട് ഇടപഴകാന്‍ സമയമെടുക്കും; വൈഭവിന്റെ കൂടെ ഇംഗ്ലണ്ടിലേക്ക് മാതാപിതാക്കളും!

വൈഭവിനൊപ്പം താരത്തിന്റെ മാതാപിതാക്കളെയും അയക്കാൻ അനുവാദം നൽകിയിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ

മുതിര്‍ന്ന താരങ്ങളോട് ഇടപഴകാന്‍ സമയമെടുക്കും; വൈഭവിന്റെ കൂടെ ഇംഗ്ലണ്ടിലേക്ക് മാതാപിതാക്കളും!
dot image

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിൽ വൈഭവ് സൂര്യവംശി ഇടം നേടിയതിന് പിന്നാലെ താരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ബിസിസിഐ. വൈഭവിനൊപ്പം താരത്തിന്റെ മാതാപിതാക്കളെയും അയക്കാൻ അനുവാദം നൽകിയിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. വൈഭവിനെ അനുഗമിക്കണമെന്ന് കുടുംബത്തോട് സെക്രട്ടറി ദേവജിത് സൈക്കിയ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

'വൈഭവ് സൂര്യവംശി ചെറിയ കുട്ടിയാണ്. ടീമിലെ മറ്റ് താരങ്ങൾ അവനെക്കാൾ ഏറെ മുതിര്‍ന്നവരും. മുതിര്‍ന്ന താരങ്ങളോട് സ്വാഭാവികമായി ഇടപഴകാന്‍ വൈഭവൻ സമയം എടുക്കും. അതേസമയം, വൈഭവിന് ആവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഉറപ്പാക്കും. എ ടീം പരമ്പര നടക്കുന്ന ശ്രീലങ്കയിലേക്ക് നാളെ വൈഭവിന്റെ അച്ഛനെ അയക്കും', സൈക്കിയ വ്യക്തമാക്കി.

ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയൊരു റെക്കോർഡ് കൂടി കുറിച്ചിരിക്കുകയാണ് വൈഭവ്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ടീമിൽ ഇടംപിടിച്ചതോടെ സൂര്യവംശി പഴങ്കഥയാക്കിയത്.

Content highlight: Vaibhav Suryavanshi parents to accompany him on England Tour

dot image
To advertise here,contact us
dot image