'നായകന്മാര്‍ മൂന്ന് പേരും മുംബൈയിൽ നിന്നുള്ളവര്‍'; അതീവ സന്തോഷമെന്ന് സൂര്യകുമാര്‍ യാദവ്

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിപ്പോൾ ഇന്ത്യന്‍ ടീമിനെ നയിച്ച നായകനായിരുന്നു സൂര്യകുമാര്‍ യാദവ്

'നായകന്മാര്‍ മൂന്ന് പേരും മുംബൈയിൽ നിന്നുള്ളവര്‍'; അതീവ സന്തോഷമെന്ന് സൂര്യകുമാര്‍ യാദവ്
dot image

ഇന്ത്യ - അയര്‍ലന്‍ഡ്, ഇന്ത്യ - ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിനേയും നായകനെയും പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ മുൻ ടി20 നായകൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അവസാനം നയിച്ച മൂന്ന് നായകന്മാരും മുംബൈയിൽ നിന്നുള്ളവരാണെന്നും അതിൽ തനിക്ക് ഏറെ സന്തോഷം ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രേയസ് അയ്യരെ ക്യാപ്റ്റൻ ആക്കിയുള്ള സെലക്ടർമാരുടെ പ്രഖ്യാപനത്തിൽ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും സ്കൈ പറഞ്ഞു. മുംബൈ ടി20 ലീഗിന്റെ ടോസ് ചടങ്ങില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് മുംബൈയില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്നത്. ഇന്ത്യയുടെ അവസാനത്തെ മൂന്ന് ട്വന്റി-20 ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവർ മുംബൈയില്‍ നിന്നുള്ളവരാണെന്നത് അതീവ സന്തോഷം നല്‍കുന്ന കാര്യമാണ്', സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

Also Read:

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിപ്പോൾ ഇന്ത്യന്‍ ടീമിനെ നയിച്ച നായകനായിരുന്നു സൂര്യകുമാര്‍ യാദവ്. തന്റെ ക്യാപ്റ്റന്‍സി നഷ്ടമായെങ്കിലും വളരെ പോസിറ്റീവായി തന്നെയാണ് അദ്ദേഹം പ്രതികരിച്ചത്.

Content highlight: Suryakumar Yadav reacts to Shreyas Iyer captaincy three Mumbai captains

dot image
To advertise here,contact us
dot image