

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ദൃശ്യം ആദ്യ ഭാഗം ഇന്ത്യയില്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ദൃശ്യം 2 തമിഴ് ഒഴികെ മറ്റ് മൂന്ന് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ദൃശ്യം 3 ഹിന്ദി റീമേക്കിന് മാത്രമേ കരാര്‍ ആയിട്ടുള്ളൂ. അതിനാല്‍ത്തന്നെ മൊഴിമാറ്റം നടത്തിയ പതിപ്പുകള്‍ മലയാളം റിലീസിന് ഒപ്പം തന്നെ തിയേറ്ററുകളിൽ എത്തിയിരുന്നു. എന്നാല്‍ മൂന്നാം ഭാഗം കന്നഡയിലും തെലുങ്കിലും റീമേക്ക് ചെയ്യപ്പെടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ജീത്തു ജോസഫ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദൃശ്യം 3 ഹിന്ദിയില്‍ മാത്രമേ വരൂ. മറ്റ് ഭാഷക്കാര്‍ക്ക് നമ്മുടെ ക്ലൈമാക്സ് വര്‍ക്ക് ആവുന്നില്ല. അവരുടെ നായകന്മാരെ സംബന്ധിച്ച് അവസാനം ഒരു പ്രശ്നമാണ്. ഹിന്ദിയില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തിക്കോട്ടേ എന്ന് ചോദിച്ചിരുന്നു. നമ്മുടെ കഥയുടെ റൈറ്റ്സ് വാങ്ങിയാല്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ മാറ്റാം. പക്ഷേ അവര്‍ ഒരു സാമാന്യ മര്യാദയ്ക്ക് നമ്മളോട് ചോദിച്ചു. ജീത്തു, നമുക്ക് ഈ രീതിയില്‍ അവിടെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. അതൊന്ന് മാറ്റിപ്പിടിക്കേണ്ടിവരും എന്ന് പറഞ്ഞു. ഞങ്ങള്‍ അതൊന്ന് ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ചെയ്തോളാന്‍. അവര്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്”, ജീത്തു ജോസഫിന്‍റെ മറുപടി.
അതേസമയം, മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.
Content Highlight: Jeethu Joseph has clarified that Drishyam 3 will not follow the same remake pattern in Telugu and Kannada as earlier installments. Instead of separate remakes, the film is being planned as a unified pan-Indian release with the same core story across languages. He explained that the complexity of coordinating multiple remakes, along with the intention to maintain narrative consistency, led to this decision. The Hindi version is also based on the same script, reinforcing a single-story approach rather than separate regional reinterpretations.